വെടിയേറ്റ മാസിനെ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ചത് രണ്ടുപേര്‍; യുവാവിനെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ സംഭവത്തില്‍ മാസിനെ ആശുപത്രിയില്‍ എത്തിച്ചത് രണ്ടുപേര്‍. ബൈക്കിലെത്തിയ ഇവര്‍ രക്ഷപെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചോരയില്‍ കുളിച്ച നിലയിലാണ് മാസിനെ ആശുപത്രിയിലെത്തിച്ചത്. ഇവരെ പിന്തുടര്‍ന്ന് മറ്റൊരാള്‍ കൂടി എത്തയതും ദൃശ്യങ്ങളില്‍. മാസിനെ ആശുപത്രിയിലെത്തിച്ച ശേഷം ഇവര്‍ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ മൂന്ന് പേരടക്കം ഒമ്പതു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി മാസിന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ എന്‍ഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. കഴുത്തിന്റെ ഒരു വശത്ത് വെടിയേറ്റ മാസിനെയും കൊണ്ട് രണ്ടു യുവാക്കള്‍ ബൈക്കിലാണ് ആശുപത്രിയിലെത്തിയത്. നഗരത്തിനടുത്ത് പൂപ്പലത്ത് വെച്ചാണ് മാസിന് വെടിയേറ്റത്. എയര്‍ഗണ്ണില്‍ നിന്നാണ് വെടിയേറ്റത്. ഈ തോക്ക് ആരുടെതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാസിന്‍ ഇവിടെയെത്തിയതെന്ന് പറയപ്പെടുന്നു.
https://www.facebook.com/Malayalivartha























