Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പിണറായിക്ക് ആശ്വാസം...എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍: നാള്‍വഴികള്‍ 

23 AUGUST 2017 02:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം. 

ലാവ്‌ലിന്‍ കേസിന്റെ നാള്‍വഴികള്‍
1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ
നവീകരണത്തിന് എസ്എന്‍സി ലാവലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡുമായി
ധാരണാ പത്രം ഒപ്പിട്ടു.
1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍.
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു.
1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.
എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍: നാള്‍വഴികള്‍
1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ
നവീകരണത്തിന് എസ്എന്‍സി ലാവലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡുമായി
ധാരണാ പത്രം ഒപ്പിട്ടു.
1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍.
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു.
1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.
മേയ് 7: സുബൈദ കമ്മിറ്റി റിപോര്‍ട്ട്
സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന്
പരാമര്‍ശം.
1998 ജനുവരി: കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം.
മാര്‍ച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നല്‍കി.
ഏപ്രില്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാന്‍ ധാരണാപത്രം ഒപ്പിട്ടു.
ജൂലൈ: ലാവ്‌ലിനുമായി അന്തിമകരാറില്‍ ഏര്‍പ്പെട്ടു.
2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ.
2003 ജൂണ്‍ 25: സുപ്രധാന ഫയല്‍ കാണാനില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ.
2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വന്‍ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിഎജി റിപോര്‍ട്ട്.
ജൂലൈ 19: ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്
2006 ജനുവരി 20: ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് കണ്ടത്തല്‍.
ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിന്‍ കമ്പനി പ്രതിനിധികളെയും പ്രതിചേര്‍ക്കാന്‍ ശുപാര്‍ശ. എട്ടുപേരെ പ്രതി ചേര്‍ത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്‌ഐആര്‍ നല്‍കിയതിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉപേന്ദ്രവര്‍മയെ മാറ്റി.
മാര്‍ച്ച് മൂന്ന്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
മാര്‍ച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കാണാതായതായി വിജിലന്‍സ് റിപോര്‍ട്ടില്‍ പരാമര്‍ശം.
ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനല്‍ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
നവംബര്‍ 16: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അഭാവത്തില്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.
ഡിസംബര്‍ 4: വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
ഡിസംബര്‍ 29: സിബിഐ അന്വേഷണ അനുമതി പിന്‍വലിക്കുന്നതായി
സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മാര്‍ച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.
2008 ഫെബ്രുവരി: ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തല്‍.
മാര്‍ച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ
റിപോര്‍ട്ട് ഹൈക്കോടതിയില്‍
2009 ജനുവരി 21: മുന്‍ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കാന്‍
ഗവര്‍ണറുടെ അനുമതി തേടി
സിബിഐ.
ഫെബ്രുവരി 12: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മേയ് 5: പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്
മേയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
മേയ് 20: ഗവര്‍ണര്‍ സിബിഐയുടെ വിശദീകരണം തേടി.
ജൂണ്‍ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.
ജൂണ്‍ 11: പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം.
ജൂണ്‍ 23: ജി കാര്‍ത്തികേയന്റെയും ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാന്‍ എറണാകുളം സിബിഐ കോടതി ഉത്തരവ്.
2011 മാര്‍ച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
ഡിസംബര്‍ 19: തുടരന്വേഷണ റിപോര്‍ട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
2012 ഡിസംബര്‍ 24: വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.
2013 ജൂണ്‍ 18: പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതല്‍ ഹരജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്.
നവംബര്‍ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.
2016 ജനുവരി 13: പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഉപഹര്‍ജി.
സുബൈദ കമ്മിറ്റി റിപോര്‍ട്ട്
സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന്
പരാമര്‍ശം.
2017 ആഗസ്റ്റ് 23 പിണറായിക്ക് എതിരെ കേസില്ലെന്ന് ഹൈക്കോടതി 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends