ബാറുകളുടെ ദൂരപരിധി: ന്യായീകരണവുമായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകളുടെ ദൂരപരിധി കുറച്ചതിനെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വിനോദ സഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ദൂരപരിധി കുറച്ചത്. പഴയത് പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് ബാറുകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചത്. 2011 മുതല്‍ 200 മീറ്റര്‍ ദൂരപരിധി ആയിരുന്നതാണ് ഇടത് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് നികുതി വകുപ്പാണ് പുറത്തിറക്കയത്. ഫോര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്. ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ഇത് ബാധകമാണ്. അതേസമയം, ത്രീ സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.
സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ ചട്ടം. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ദൂരപരിധി കുറച്ചു കൊണ്ട് വിദേശ മദ്യ ചട്ടത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഭേദഗതി വരുത്തും. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നിരവധി ബാറുകള്‍ക്കാണ് ലൈസന്‍സ് ലഭിക്കാന്‍ പോകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 27-ന് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha
























