തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കമല്‍ഹാസന് ലഗേജ് മാറിപ്പോയി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

ഒരു ഇടവേളക്കു ശേഷം കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തി. ചെന്നൈയില്‍ നിന്ന് ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റില്‍ കമല്‍ഹാസന്‍ വന്നത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കമല്‍ ഹാസനെ കാത്തിരുന്നത് നാടകീയ രംഗങ്ങളാണ്.
വിമാനം ലാന്റ് ചെയ്തു. എല്ലാവരും ലഗേജ് എടുക്കാനുളള തിടുക്കത്തില്‍. വിമാനത്താവളത്തിലെ യാത്രക്കാരും വിമാനത്താവള ജീവനക്കാരും നോക്കി. മുന്നില്‍ സാക്ഷാല്‍ ഉലക നായകന്‍. പിന്നെ സെല്‍ഫികളുടെ ബഹളം. സെല്‍ഫികള്‍ക്ക് ക്ഷമയോടെ പോസ് ചെയ്ത ശേഷം ലഗേജുമായി തിക്കിയും തിരക്കിയും കമല്‍ഹാസന്‍ ഒരു വിധം വിമാനത്താവളത്തിനു പുറത്തെത്തി.
അവിടെയും കമല്‍ഹാസനെ സ്വീകരിക്കാന്‍ നിരവധി പേര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് സുനിലടക്കം. എന്നാല്‍ വണ്ടിയില്‍ കയറാമെന്നായി ലഗേജുമായി കമല്‍ ഹാസന്‍ കാറിനു നേരെ നടന്നു. എന്തോ ഒരു വ്യത്യാസം. കമല്‍ ഹാസന്‍ കൈയ്യിലുളള പെട്ടിയിലേക്ക് നോക്കി. ഇതു തന്റേത് തന്നെയല്ലെ…? സംശയം… ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി. പെട്ടി ക്യാപ്റ്റന്‍ ബെഞ്ചമിന്റേത്. കമല്‍ ഹാസന്റെ പെട്ടി മാറിപ്പോയി.
പിന്നെ ക്യാപ്റ്റന്‍ ബെഞ്ചമിനെ തേടിയുളള പരക്കം പാച്ചില്‍. വിമാനം ഗള്‍ഫിലേക്കാണ്. അല്‍പം വൈകിയാല്‍ പെട്ടി പറക്കും. എന്തായാലും എല്ലാവരും കൂടി ക്യാപ്റ്റന്‍ ബഞ്ചമിനെ തപ്പിയെടുത്തു. പെട്ടികള്‍ കൈമാറി.
https://www.facebook.com/Malayalivartha
























