പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടുന്നു

മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാൻ തീരുമാനം. മണിക്കെതിരെ പരാതിക്കാരൻ പുതിയ ഹർജി ഭരണഘടനാ ബെഞ്ചിനു മുന്നിൽ സമർപ്പിക്കണം
ഇക്കഴിഞ്ഞ ഏപ്രിലിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എം.തങ്കപ്പൻ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്ക്കെതിരെ എം.എം.മണി പരാമർശങ്ങൾ നടത്തിയത്. പരാമർശം വിവാദമായതോടെ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാദേവി ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. എന്നാൽ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്
വിവാദ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കണമെന്നും മന്ത്രിമാർക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും മന്ത്രിയായിരിക്കെ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ അപമാനിച്ച കേസിനൊപ്പമായിരിക്കും എം.എം. മണിയുടെ വിവാദ പരാമർശം പരിഗണിക്കുക
https://www.facebook.com/Malayalivartha
























