Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

സര്‍ക്കാരിന്റെ വക പണി... പണകൊയ്ത്ത് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി ; എന്‍.ആര്‍.ഐ ' കച്ചവടം' സര്‍ക്കാര്‍ പൂട്ടിച്ചു

01 SEPTEMBER 2017 03:17 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ വിഷയത്തില്‍ സുപ്രിംകോടതി വിധി സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുരുന്നു. അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, നിരന്തരമായി ഈ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു. വിഷയത്തില്‍ സുപ്രീം 
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ താത്കാലികം ആയി 11ലക്ഷം ഫീസ് വാങ്ങാം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ 'പിന്‍ബലത്തില്‍' സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജു മാനേജുമെന്റുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. എന്‍.ആര്‍.ഐ സീറ്റുകളില്‍ അനര്‍ഹരെ തിരുകി കയറ്റാന്‍ വന്‍ കളി നടത്താറുള്ള പതിവ് കലാപരിപാടിയാണ് സര്‍ക്കാര്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന് പാളിയത്.

ഇതോടെ കുറഞ്ഞത് 1130 കോടി രൂപയുടെ നഷ്ടമാണ് സ്വാശ്രയ മെഡിക്കല്‍ കോളേജു മാനേജുമെന്റുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നാല്‍ അത് മെറിറ്റ് സീറ്റ് ആക്കി മാറ്റാന്‍ ഉള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അഞ്ച് വര്‍ഷം ഒരു കോടി ലഭിക്കേണ്ട സ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് ലഭിക്കുക 25 ലക്ഷം മാത്രം. അഞ്ച് വര്‍ഷം കൊണ്ട് 1130 കോടി ലഭിക്കേണ്ട സ്ഥാനത്ത് മാനേജ്‌മെന്റുകള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുക. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും 'വയറ്റത്തടിച്ച' അഹങ്കാരത്തിനുള്ള എട്ടിന്റെ 'പണി'യാണിത്. കോടതിയില്‍ നിന്നും ലഭിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ 'വിളവെടുപ്പിനെ' ഒറ്റയടിക്ക് നശിപ്പിച്ച് കളയുന്നതാണ് ഈ നടപടി.


പ്രവേശനം കഴിഞ്ഞിട്ടും ബാക്കി വന്ന എന്‍.ആര്‍.ഐ സീറ്റുകളില്‍ സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ നിലപാടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഇപ്പോള്‍ അപ്രതീക്ഷിത പ്രഹരമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് ഈ നടപടി. കളിച്ചാല്‍ 'കളി' പടിപ്പിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി. അതേസമയം എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. ഈ വിഭാഗത്തില്‍ റീ കൗണ്‍സിലിങ്ങ് നടത്തണമെന്നതാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്നത്. 20 ലക്ഷത്തിന് പോകുമെന്ന് കരുതിയ സീറ്റുകള്‍ ഒറ്റയടിക്ക് അഞ്ച് ലക്ഷത്തിലേക്ക് മാറുന്നത് മാനേജുമെന്റുകളെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല.

വാര്‍ഷിക തലവരി ഈ 20 ലക്ഷം തന്നെ പല മടങ്ങ് വര്‍ദ്ധിപ്പിച്ച് വന്‍ തുകയാക്കി രഹസ്യ ഇടപാട് നടത്തുന്ന മാനേജ്‌മെന്റുകളും നിരവധിയുണ്ട്. എന്‍.ആര്‍.ഐ സീറ്റിലെ ഈ പരമ്പരാഗത 'കൊയ്ത്ത് ' ചവിട്ടിമെതിക്കപ്പെടുവാന്‍ കാരണം സര്‍ക്കാറിനെ പോലും അനുസരിക്കാതെ മുന്നോട്ട് പോകുന്ന മാനേജുമെന്റുകളുടെ പിടിവാശിയാണ്. അനുകൂല വിധിയുടെ മറപിടിച്ച് എന്തും ചെയ്യാമെന്ന വ്യാമോഹത്തിനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മാനേജുമെന്റുകളുടെ സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുമെല്ലാം നിരീക്ഷണത്തിലാണ്. 111 എന്‍.ആര്‍.ഐ സീറ്റുകളാണ് പ്രവേശനം പൂര്‍ത്തിയാക്കാതെ ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ തുടരുകയാണ്. സംസ്ഥാന മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രവേശനത്തിന് അഞ്ചുലക്ഷം ഫീസും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയുമാണ് വേണ്ടത്. സര്‍ക്കാര്‍ തന്നെ ബാങ്ക് ഗ്യാരണ്ടി നല്‍കുമെന്ന നിലപാട് എടുത്തത് മെറിറ്റ് ലിസ്റ്റിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായിരുന്നു. എങ്കിലും വിഷയത്തില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തില്‍ ആയെന്നതില്‍ തര്‍ക്കമില്ല.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (3 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (6 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (6 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (7 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (8 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (8 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (9 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (9 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (9 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (9 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (9 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (9 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (9 hours ago)

Malayali Vartha Recommends