ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്: ഗണേഷ് കുമാര്‍

കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല എന്ന് ഗണേഷ് കുമാര്‍. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം-ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എം.എല്‍.എ എന്ന നിലയിലല്ല ദിലീപിനെ കാണാനാത്തിയത്, ഒരു സുഹൃത്ത് എന്ന നിലയിലാണ് എത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു.
ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.
https://www.facebook.com/Malayalivartha






















