സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മുബഷിറ (44) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
താമരശ്ശേരിയില്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇടിയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























