ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി

കാച്ചേരിക്ക് പിന്നാലെ , തൃശ്ശൂര്‍ ചേലക്കരയിലും ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി. കിറ്റ് ലഭിച്ചെന്ന് വയോധിക സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് തൃശ്ശൂര്‍ കാച്ചേരിയില്‍ ബിജെപിക്കായി തയ്യാറാക്കിയ കിറ്റ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിതരണം നടന്നത്. ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് കിറ്റ് കൊണ്ടുവന്നതെന്ന് വയോധിക വീഡിയോയില്‍ പറയുന്നുണ്ട്. കിറ്റ് നല്‍കിയ ശേഷം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വയോധിക പറയുന്നുണ്ട്. ഇന്ന് തൃശൂര്‍ മണ്ഡലത്തിലെ കാച്ചേരിയില്‍ ബിജെപി നേതാവിന്റെ സഹോദരരന്റെ അച്ചാര്‍ കമ്പനിയില്‍നിന്ന് ഭക്ഷിക്കിറ്റുകള്‍ കണ്ടെടുത്തിരുന്നു.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമായി എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തി കിറ്റുകള്‍ പിടിച്ചെടുത്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയോടെയാണ് കിറ്റ് വിതരണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു.
കിറ്റുകള്‍ പാക്ക് ചെയ്യുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. കിറ്റുകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്യാന്‍ തയ്യാറാക്കിയതല്ലെന്നാണ് കടയുടമയുടെ വാദം. കഴിഞ്ഞ ദിവസം മണലൂര്‍ മണ്ഡലത്തിലെ വാടാടപ്പള്ളിയിലും ബിജെപി പ്രവര്‍ത്തകര്‍ കിറ്റ് നല്‍കിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























