നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ (എന്‍എഫ്ഡിസി) പാര്‍ട് ടൈം ചെയര്‍മാനായി നടന്‍ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലില്‍ അഭിനയിച്ചാണ് കൃഷ്ണകുമാര്‍ അഭിനയ ജീവിതം ആരംഭിച്ചത്. 1994ല്‍ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha


























