Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

അറസ്റ്റ് ചെയ്ത് അന്‍പത് ദിവസത്തോളം മൗനത്തിലായിരുന്ന സിനിമാക്കാര്‍ കൂട്ടത്തോടെ ദിലീപിനെ കാണാന്‍ ജയിലിലേക്ക്

05 SEPTEMBER 2017 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജയില്‍വാസം രണ്ടുമാസം പിന്നിടുകയാണ്. അറസ്റ്റിലായതോടെ താരത്തെ കൈവിട്ട മലയാള സിനിമ ഇന്ന് മൗനം വെടിഞ്ഞ് ദിലീപിനൊപ്പമാണെന്ന് പറയാതെ പറയുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ്.

അറസ്റ്റ് നടന്ന 50-ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് കണക്കാക്കുന്നത്. വരുന്നവരാരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ദിലീപിന്റെ ആനുകൂല്യം പറ്റിയവര്‍ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേഷ് ജയിലിന് പുറത്തു പറഞ്ഞത്. പോലീസുകാര്‍ ചോദ്യം ചെയ്യുമെന്നോ ഫോണ്‍ ചോര്‍ത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാന്‍ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാന്‍ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേഷ് പരസ്യമായി പറഞ്ഞു. ഗണേഷിന്റെ വാക്കുകള്‍ മലയാള സിനിമയുടെയും അമ്മയുടെയും പൂര്‍ണ പിന്തുണ ദിലീപിന് ഒപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്.

അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പിന്നീട് കേസിന്റെ പേരില്‍ ഒറ്റപ്പെട്ടുപോയ ദിലീപിന് അനുകൂലമായി മലയാള സിനിമയില്‍ നിന്നും ശബ്ദം ഉയര്‍ന്നിരുന്നില്ല. കേസില്‍ മൂന്ന് തവണ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചു. മൂന്ന് തവണയും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളിയതിന് ശേഷമാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും നടന് പിന്തുണ ഏറിയത്.

ജൂലൈ പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. ജനപ്രിയ നായകന്റെ ഓണം ജയിലിലാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനും ഇരുവര്‍ക്കും ഒപ്പം എത്തിയിരുന്നു. ഇവര്‍ എത്തുന്നതിന് മുന്‍പ് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുകയും ചെയ്തു.

ഇവരുടെ സന്ദര്‍ശനത്തിന് പിന്നാലെ ജയിലിലേക്ക് മലയാള സിനിമയിലെ പ്രമുഖരുടെ ഒഴുക്കായിരുന്നു. സംവിധായകന്‍ രഞ്ജിത്തും സുരേഷ് കൃഷ്ണയും ദിലീപിനെ കാണാന്‍ എത്തി. കലാഭവന്‍ ഷാജോണ്‍, ഏലൂര്‍ ജോര്‍ജ്, ഹരിശ്രീ അശോകന്‍, എന്നിവരും പിന്നാലെ എത്തി. തിരുവോണ ദിവസം നടന്‍ ജയറാം ഓണക്കോടിയുമായി ജയിലിലെത്തി ദിലീപുമായി 20 മിനിറ്റോളം സംസാരിച്ചു.

എന്നാല്‍ ഗണേഷ്‌കുമാര്‍ എത്തിയതോടെയാണ് ദിലീപിനെ കൈവിടാന്‍ മലയാള സിനിമ തയാറല്ലെന്ന് വ്യക്തമായത്. ഇക്കാര്യം ഗണേഷ്‌കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നാണ് ഗണേഷ് വ്യക്തമാക്കിയത്. ഗണേഷ് മടങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ സന്തതസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും ജയിലിലെത്തി ദിലീപിനെ കണ്ടു. അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് ദിലീപിന്റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടന ഫിയോക് നിലവില്‍ വന്നിരുന്നു. ദിലീപായിരുന്നു സംഘടനയുടെ അമരത്ത്. എന്നാല്‍ അറസ്‌റ്റോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ ഫിയോക് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends