Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

ദിലീപിന് വേണ്ടി ആളെക്കൂട്ടുന്നു... ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്... സിനിമാ മേഖലയിലുള്ളവര്‍ പിന്തുണ പ്രഖ്യാപിക്കണം; കാണാന്‍ നിര്‍ദേശിച്ചത് അച്ഛന്‍

05 SEPTEMBER 2017 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാര്‍, സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും.

എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്‌നേഹിക്കാന്‍ കഴിയൂ. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം.

പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ.

കോടതി കുറ്റക്കാരനെന്ന് കാണാത്ത ഒരാളെയും അത്തരത്തില്‍ കാണാനുളള അവകാശം എനിക്കോ, നമ്മള്‍ക്കോ ആര്‍ക്കും തന്നെയില്ല. കോടതി അത്തരത്തില്‍ തെളിവുകള്‍ പരിശോധിച്ച് തീരുമാനം എടുക്കുംവരെ അയാള്‍ കുറ്റക്കാരനല്ല. അത് നമ്മള്‍ മനസിലാക്കണം. ഒരാളെ കുറ്റം ചാര്‍ത്താം. കുറ്റക്കാരനെന്ന് ബഹുമാനപ്പെട്ട കോടതി പറയാതെ ഞാന്‍ വിശ്വസിക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം.

ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടത് ഞാനല്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി ഒരു തീരുമാനം എടുക്കണം. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുന്ന വ്യക്തിയാണ്. കാരണം പൊലീസുകാര്‍ ചമയ്ക്കുന്ന കഥകള്‍, അതിന്റെ തിക്തഫലം അടുത്തനാള്‍ വരെ അനുഭവിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രിമാരും, നമ്പി നാരായണനും, മറിയം റഷീദയും ഫൗസിയയും വരെ പൊലീസ് തയ്യാറാക്കിയ കേസ് ഡയറികളുടെ ദുരിതം അനുഭവിക്കേണ്ടി വന്നവരാണ്. ഇത് കേരളത്തിലെ ജനത മറക്കരുത്. യു ട്യൂബിലും ഫെയ്‌സ്ബുക്കിലും മോശമായി പ്രതികരിക്കുന്നവരുടെ കൂടെ നില്‍ക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.

നമ്മള്‍ സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കണം. എല്ലാവര്‍ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. കേരളം ഭരിക്കുന്നത് എല്ലാവര്‍ക്കും നീതി കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്. തീര്‍ച്ചയായിട്ടും തെറ്റായ നിലയില്‍ അന്വേഷണം പോകുന്നുണ്ടെങ്കില്‍ അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തടയുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അത് ഒരു വ്യക്തിയെന്ന നിലയിലും ഒരു ഭരണ കര്‍ത്താവെന്ന നിലയിലും വിശ്വാസമുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നും പറയും.

ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് ഞാനും എന്റെ പിതാവും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കാര്യം തുറന്ന് പറയാം. 2001ലെ വീഡിയോ പകര്‍പ്പുകളുണ്ടെങ്കില്‍ എടുത്ത് കാണാം. 2001ല്‍ കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കുന്ന കാലത്ത് ഗണേഷ് കുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്. അനാവശ്യമായി നീതി നിഷേധിച്ചുകൊണ്ട് ജയിലില്‍ അടച്ചിരിക്കുന്ന മദനിക്ക് നീതി ലഭിക്കണമെന്ന് കേരളത്തില്‍ ആദ്യമായി ആവശ്യപ്പെട്ടത് കെ.ബി ഗണേഷ്‌കുമാറാണെന്ന കാര്യം നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. അതിനുശേഷമാണ് ബഹുമാനപ്പെട്ട എല്ലാവരും ആദരിക്കുന്ന നമ്മുടെ ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ സാര്‍ അദ്ദേഹമടക്കമുളള വലിയ മഹാന്മാരായ മനുഷ്യര്‍ മദനിക്ക് പിന്തുണയുമായി വന്നത്.

അന്ന് എറണാകുളത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞൊരു വാക്കുണ്ട് മദനിക്ക് നീതി നിഷേധിക്കരുത്, വിചാരണ കൂടാതെ ജയിലില്‍ അടക്കാന്‍ പാടില്ല. ഇവിടെ സ്ത്രീകളെ നേരിട്ട് മാനഭംഗം ചെയ്ത വലിയ പണച്ചാക്കുകള്‍ തിരുവനന്തപുരത്ത് നിന്നും രണ്ടാഴ്ചയ്ക്കുളളില്‍ ജാമ്യം വാങ്ങിച്ച് പോയി. എംഎല്‍എയ്ക്ക് ജാമ്യം. പാവപ്പെട്ട ഒരു കലാകാരനോട് നീതി നിഷേധിച്ച് ഉളളില്‍ തളളിയിരിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യാതൊരു യോജിപ്പുമില്ല. അതുപോലെ കുറ്റം പറഞ്ഞുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സിനിമാരംഗത്ത് നിന്നുളള ആളുകള്‍ അദ്ദേഹത്തിനോട് അസൂയയുളളവര്‍ മാത്രമാണ്. അദ്ദേഹവുമായി കേസിന്റെ കാര്യമൊന്നും സംസാരിച്ചില്ല. എംഎല്‍എ വന്നുവെന്ന് കരുതേണ്ട. ഒരു മനുഷ്യന്‍ വന്നുവെന്ന് കരുതിയാല്‍ മതി. ഇവിടെ ആയതുകൊണ്ട് ഇവിടെ വന്നു. ദിലീപിന്റെ വീട്ടിലായിരുന്നെങ്കില്‍ അവിടെ പോയി കണ്ടേനെ.

എന്റെ നിലപാട് എന്നും കറക്റ്റാണ്. ആ പെണ്‍കുട്ടിക്ക് അടക്കം എല്ലാവര്‍ക്കും നീതി കിട്ടണമെന്നെ ഞാന്‍ പറയു. സര്‍ക്കാരിന്റെ നിലപാട് എന്താണ്, എന്റെ നിലപാട് എന്താണ്, എല്ലാവര്‍ക്കും തുല്യ നീതിയാണ്. ആ നീതി ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലഭിക്കും. ഒരു സംശയവും അക്കാര്യത്തില്‍ ഇല്ല. നാട്ടില്‍ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്, അതില്‍ എല്ലാവര്‍ക്കും നീതി ലഭിക്കും. എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെ എല്ലാവര്‍ക്കും നീതി കിട്ടും. സംശയമില്ല. ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോന്ന് പറയാന്‍ ഞാന്‍ ആളല്ല. നമ്മളെല്ലാം മനസിലാക്കണം അദ്ദേഹത്തിന്റെ അമ്മയുടെ വേദന. അച്ഛന്‍ കൂടെയില്ലാത്ത ഒരു മകളുടെ ദുഖം, ഭാര്യയുടെ ദുഖം. അതിലുപരി എണ്‍പത് വയസായ കാത് നേരെ കേള്‍ക്കാന്‍ വയ്യാത്ത, കണ്ണ് നേരെ കാണാന്‍ വയ്യാത്ത( സംസാരത്തിനിടെ ഇവിടെ എത്തിയപ്പോള്‍ ഗദ്ഗത്താല്‍ ഗണേഷ് കുമാറിന് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു) ഓര്‍മ്മ ശരിക്ക് നില്‍ക്കാത്ത ഒരു അമ്മയുടെ സങ്കടം നമ്മള്‍ കാണണം.

അവര്‍ എന്തിന് മാറി നില്‍ക്കണം എനിക്ക് ഒരു പേടിയുമില്ല. ഗണേഷ് കുമാര്‍ സ്‌നേഹത്തിന് വേണ്ടി ഉയിര് കൊടുക്കുന്നവനാണ്, ആപത്തില്‍ ഉപേക്ഷിക്കുന്നവന്‍ അല്ല ഗണേഷ് കുമാര്‍ എന്ന് എന്റെ നാട്ടുകാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാം. എനിക്ക് അവരെ ബോധ്യപ്പെടുത്തിയാല്‍ മതി. എന്റെ നാട്ടിലെ പലരും എന്നോട് ചോദിച്ചു. സാറെ, സാറെന്താണ് ദിലീപിനെ പോയി കാണാത്തത്. ഒന്നുപോയി കാണണ്ടേ, സാറിനെ സ്‌നേഹിച്ചയാള്‍ അല്ലേ, സാറിന് വേണ്ടി ഇലക്ഷന്‍ വര്‍ക്കിന് വന്നയാളല്ലേ, എല്‍ഡിഎഫില്‍ നിന്നപ്പോഴും യുഡിഎഫില്‍ നിന്നപ്പോഴും വന്നയാളല്ലേ, സാറൊന്ന് പോകണ്ടേ, അതുകൊണ്ട് വന്നതാണ്. എനിക്ക് ആളാവാന്‍ വേണ്ടി വന്നതല്ല. ദിലീപിന്റെ അമ്മയെ കണ്ടതും കാവ്യയെ കണ്ടതും മകളെ കണ്ടതുമൊന്നും നിങ്ങളറിഞ്ഞില്ലല്ലോ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നല്ലോ. അവര്‍ക്ക് ആപത്ത് വന്നു. അതില്‍ സജീവമായി ഇടപെട്ടു. മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുളളവരോട് അതിലൊരു ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് ഞാന്‍. അതിലൊന്നും വീഴ്ച വരുത്താന്‍ പാടില്ല.

ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (39 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (48 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (57 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends