ദിലീപ് പുറത്തിറങ്ങിയത് വല്ലാത്ത ഭാവത്തില്‍... ദീക്ഷ വളര്‍ത്തി വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് താരം പുറത്തിറങ്ങിയപ്പോള്‍

അച്ഛന് ശ്രാദ്ധമൂട്ടാന്‍ വേണ്ടി രണ്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം നടന്‍ ദിലീപ് വീട്ടിലേക്ക് വന്നു. കനത്ത പൊലീസ് സുരക്ഷയില്‍ രാവിലെ എട്ട് മണിയോടെയാണ് താരം വീട്ടിലേക്ക് തിരിച്ചത്. ആലുവ സബ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് പുറത്തെത്തിയ ദിലീപ് താടി വളര്‍ത്തിയിരുന്നു. ആരോടും ഒന്നും മിണ്ടാതെ പൊലീസ് വാഹനത്തില്‍ കയറി. പൊലീസ് വാഹനം താരത്തിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. താരത്തെ കാണാനായി വന്‍ജനക്കൂട്ടം തന്നെ ജയിലിന് സമീപത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പൊലീസ് സന്നാഹവും പൊലീസ് ഒരുക്കിയിട്ടുണ്ട്.
പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങുകള്‍ നടക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. അതുകൊണ്ട് രണ്ട് മണിക്കൂര്‍ സമയം വീട്ടില്‍ കഴിയാകാനും ദിലീപിന് സാധിക്കുക. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണു കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപിനു താല്‍ക്കാലിക അനുവാദം നല്‍കിയതോടയാണ് താരം പുറത്തിറങ്ങിയത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം ലഭിക്കാതെതന്നെ ദിലീപ് ഇന്നു ജയിലിനു പുറത്തിറങ്ങുന്നത്. രാവിലെ എട്ടു മുതല്‍ പത്തു വരെയാണു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ചിരിക്കുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്‌ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.
ആലുവ സബ് ജയിലില്‍ ഇന്നലെ ദിലീപിനനെ കാണാന്‍ നിരവധി താരങ്ങളാണ് എത്തിയത്. ഇന്നലെ ദിലീപിനെ കാണാനെത്തിയത് 12 പ്രമുഖരാണ്, ജയില്‍ സന്ദര്‍ശനത്തിനുള്ള നിബന്ധനകളൊക്കെ നടന് മുന്‍പില്‍ കാറ്റില്‍ പറത്തി ജയില്‍ അധികൃതരും. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും നടന്‍ സുധീറുമാണ് ആദ്യം ദിലീപിനെ കണ്ടത്. സന്ദര്‍ശക സമയം ആരംഭിക്കുന്ന 11 മണിക്ക് തൊട്ടുമുമ്പേ ഇവരെ സബ് ജയില്‍ കോമ്പൗണ്ടിനകത്ത് പ്രവേശിച്ചു. ഇവര്‍ 20 മിനിറ്റോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി. ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, സൗണ്ട് തോമ, സ്പാനിഷ് മസാല, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, ചാന്തുപൊട്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ദിലീപ് ജയിലിലായ ശേഷം പിന്തുണയുമായി രംഗത്തെത്തിയ ആളാണ് സുധീര്‍.
https://www.facebook.com/Malayalivartha

























