Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

താര നിരകളുടെ സന്ദർശനത്തിനു ശേഷം മോഹൻലാലും ജയിലിൽ എത്തി ദിലീപിനെ സന്ദർശിച്ചേക്കുമെന്ന് സൂചന

06 SEPTEMBER 2017 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

നടി ആകമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സിനിമാ പ്രവർത്തകരുടെ ഒഴുക്കാണ് ഏതാനും ദിവസങ്ങളായി. രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയതോടെയാണ് താരത്തെ കാണാൻ വേണ്ടി സിനിമാപ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയത്.

ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ഈ സന്ദർശനത്തിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട് താനും. ദിലീപിനെ മോചിപ്പിക്കാൻ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാക്കുക എന്നതാണ് താരങ്ങളുടെ സന്ദർശന ലക്ഷ്യത്തിന് പിന്നിൽ. ഇതുവരെ അറച്ചു നിന്ന മലയാളത്തിലെ സൂപ്പർതാരങ്ങളും ദിലീപിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.

ജയിൽ ജീവിതം രണ്ട് മാസം പിന്നിട്ടതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ജയിലിൽ കിടക്കുമ്പോൾ തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ അത് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വിചാരണ തുടങ്ങും മുമ്പ് താരത്തെ പുറത്തിറക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായത്.

അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് ദിലീപ് പുറത്തിറങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായി ഒന്നര മാസം പിന്നിടുമ്പോൾ സിനിമാ ലോകം ദിലീപിന് അനുകൂലമായി തിരിയുകയാണ്. പ്രമുഖ താരങ്ങൾക്ക് പുറമെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ദിലീപിനെ കാണാൻ ഇന്നലെ ജയിലിൽ എത്തിയിരുന്നു.

മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ എത്തിയത് മോഹൻലാലിന്റെ സന്ദേശം കൈമാറാനാണെന്ന് സൂചന. ദിലീപിനൊപ്പം താനുണ്ട് എന്ന സന്ദേശം നൽകുകയാണ് ഇതിന് പിന്നിൽ. ദിലീപിന്റെ നിയമപോരാട്ടങ്ങൾക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ വഴി മോഹൻലാൽ അറിയിച്ചുവെന്നാണ് സൂചന.

വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞുവെന്നും റിപ്പോർട്ട്. സുഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂർ ജയിലിൽ എത്തിയത്. ദിലീപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കുറ്റക്കാരനായി കാണാനാകില്ല. ദിലീപിനെ ബോധപൂർവം കുടുക്കിയതാണെങ്കിൽ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിലപാടിലാണ് മോഹൻലാൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ മോഹൻലാൽ തന്നെ ദിലീപിനെ നേരിട്ട് കാണാൻ എത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ താരങ്ങൾ ധാരണ ആയതായും സൂചനയുണ്ട്. ഇതിനായി ഇടതു എംഎൽഎമാരെ തന്നെ ഉപയോഗിക്കാനാണ് നീക്കം ശക്തമായിരിക്കുന്നത്.

ഇന്നലെ ആലുവയിൽ എത്തിയ ഗണേശ് കുമാർ എംഎൽഎ മുഖ്യമന്ത്രി പൊലീസിനെ തിരുത്തണമെന്ന പറഞ്ഞതും ഏറെ ശ്രദ്ധയമായിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണ എന്നായിരുന്നു ഗണേശ് പറഞ്ഞത്.

എംഎൽഎ എന്ന നിലയിലല്ല 25 വർഷമായി അറിയാവുന്ന ദിലീപിന്റെ സുഹൃത്തെന്ന നിലയിലായിരുന്നു തന്റെ സന്ദർശനമെന്ന് ഗണേശ് കുമാർ പറഞ്ഞു. ഒരാൾക്ക് ആപത്ത് വരുമ്പോഴാണ് കൂടെ നിൽക്കേണ്ടതെന്നും സിനിമാരംഗത്തുള്ളവർ ദിലീപിനെ പിന്തുണക്കാൻ ഭയക്കേണ്ടതില്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു.

എന്നാൽ, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ അവരുടെയും വീട്ടിൽ പോയിരുന്നെന്നും ഇവിടത്തെ വിഷയം അതല്ലെന്നുമായിരുന്നു മറുപടി. നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു. താരങ്ങളെല്ലാവരും ചേർന്ന് വൻ ഗൂഢാലോചന നടത്തുമ്പോൾ ഇനി ഏറെ നിർ ണ്ണയകമാകുന്നത് മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends