ജന പ്രതിനിധിയായ ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം വിവാദത്തിലേക്ക്

ബലാത്സംഗ കേസിലെ ഗൂഢാലോച പ്രതിയായ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ച ഗണേഷ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രമുഖര്‍ രംഗത്തെത്തി. ഇതിലേറ്റവും പ്രധാനമാണ് പ്രമുഖ രാഷ്ട്രീയ നേതാവായ ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രസ്ഥാവന.
നടന്‍ ദിലീപിനെ കെ. ബി. ഗണേഷ് കുമാര്‍ ജയിലില്‍ സന്ദര്‍ശിച്ചത് മിനിമം ഭാഷയില്‍ പറഞ്ഞാല്‍ മര്യാദകേടാണ്. ഒരു ജനപ്രതിനിധി, സംസ്ഥാന നിയമസഭാംഗം, എന്നു വച്ചാല്‍ നിയമ നിര്‍മ്മാണം നടത്തുന്നയാള്‍, നിയമ ലംഘനത്തിന് ജയിലില്‍ കിടക്കുന്നയാളെ പോയിക്കാണുന്നതും കൂടെത്തന്നെ ഉറച്ചുനില്‍ക്കുമെന്നു പറയുന്നതും നിയമലംഘനമാണെന്ന് സാരം. ഇതൊരു മോശപ്പെട്ട സംസ്‌ക്കാരമാണ്.
ജനാധിപത്യത്തിന്റെ സാമാന്യ മര്യാദകള്‍ ലംഘിക്കുക മാത്രമല്ല യഥാര്‍ത്ഥത്തില്‍ താനെന്താണെന്ന് വെളിപ്പെടുത്തുക കൂടിയാണ് ഈ പ്രവര്‍ത്തിയിലൂടെ ഗണേഷ് കുമാര്‍. നടന്‍ മാത്രമായിരുന്നുവെങ്കില്‍ ദിലീപിനെ കാണാന്‍ പോകുന്നതില്‍ യാതൊരു തെറ്റുമുണ്ടായിരുന്നില്ല. ശിക്ഷാധികാരം പോലുമുളള നിയമസഭയില്‍ അംഗമായ ഗണേഷിന്റെ ജയില്‍ സന്ദര്‍ശനം തെറ്റാണ്, തെറ്റുമാത്രമാണ്.
ഗണേഷ് ആലുവയിലേക്ക് പോകുന്ന വഴിയില്‍ ആലപ്പുഴ തുറവൂരില്‍ ചെളിയില്‍ പുതഞ്ഞ ഒരു ആനയെ രക്ഷിക്കാന്‍ നാട്ടുകാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ആന ഉടമാസംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടായ ഗണേശന്, സ്വന്തം പേരില്‍ത്തന്നെ ഗജമുഖനായ വിഘ്‌നേശ്വരനെ ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹത്തിന് അവിടെയൊന്ന് പോകാന്‍ തോന്നിയില്ല. അല്ലേലും വെള്ളാനകളോടാണല്ലൊ പണ്ടേ കീഴൂട്ടുകാര്‍ക്ക് താത്പര്യം........
https://www.facebook.com/Malayalivartha

























