അനൂപ് ആഗ്രഹിച്ചത് ചേട്ടനെ എന്നെന്നേയ്ക്കുമായി കൂടെ നിർത്താൻ എങ്കിലും ഈ രണ്ടു മണിക്കൂർ ദിലീപിനും കുടുംബത്തിനും പണത്തേക്കാള്‍ ഏറെ മൂല്യമുണ്ടായിരുന്ന സമയം

താരത്തിളക്കത്തിന്റെ സ്വപ്‌നലോകത്ത് നിന്നായിരുന്നു ഇരുമ്പഴിക്കുള്ളിലെ ഇരുണ്ട ജീവിതത്തിലേക്ക് ദിലീപ് കൂപ്പുകുത്തിയത്. സ്വയം പ്രഖ്യാപിത ജനപ്രീയ നായകന്റെ പതനത്തിലേക്ക് വഴിവെച്ചത് കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. നടിയെ ആക്രമിക്കുന്നതില്‍ കുറ്റകരമായ ഗൂഢാലോചനയാണ് താരത്തിനെ അഴിക്കുള്ളിലെത്തിച്ചത്.
മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള താരത്തിനെ സംബന്ധിച്ചടുത്തോളം പണത്തേക്കാള്‍ ഏറെ മൂല്യമുള്ള രണ്ട് മണിക്കൂറുകളായിരുന്നു ഇന്ന് ലഭിച്ചത്. അഴിക്കുള്ളിലായി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യക്തിപരമായ ആവശ്യത്തിന് ദിലീപ് പുറം ലോകം കണ്ടത്. ഭാര്യ കാവ്യമാധവനെയും മകള്‍ മീനാക്ഷിയേയും അമ്മയേയും അനുജനേയും ശാന്തമായി കാണാന്‍ സാധിച്ചു എന്നതു തന്നെയാണ് രണ്ട് മണിക്കൂറിന്റെ മൂല്യം ജീവിതത്തില്‍ ഏറ്റവും പ്രധാനമാക്കുന്നത്.
കേസില്‍ അറസ്റ്റിലായ ദിലീപ് ഇനി എന്ന് വെളിച്ചം കാണുമെന്ന കാര്യത്തിലും ഉറപ്പില്ല. ഹൈക്കോടതിയിലടക്കം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് പത്ത് മിനിട്ടിനകം ആലുവയിലെ പത്മസരോവരത്തിലെത്തി.

അരമണിക്കൂര്‍ സമയം കൊണ്ട് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ദിലീപ് പിന്നീടുള്ള ഒരു മണിക്കൂര്‍ സമയം കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെലവഴിക്കുകയായിരുന്നു. അനൂപ് ചേട്ടന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു
ഒടുവില്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങാന്‍ നേരം ശോകമൂകമായിരുന്നു പത്മസരോവരത്തിലെ കാഴ്ച.
https://www.facebook.com/Malayalivartha

























