അൾസറിന്റെ ശസ്ത്രക്രിയ തലയിലാണെന്ന് തെറ്റിദ്ധരിച്ച് ജീവനക്കാരി തല മൊട്ടയടിച്ചു

വയറുവേദനയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയുടെ തല മൊട്ടയടിച്ചു. എരുമേലി കനകപ്പലം സ്വദേശിനി ശോഭനയുടെ (43) മുടിയാണ് തലക്ക് ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച രോഗിയാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രി ജീവനക്കാര്‍ ഷേവ് ചെയ്തത്.
കഴിഞ്ഞ 26നാണ് വയറുവേദനയെത്തുടര്‍ന്ന് ശോഭനയെ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ള്‍സറാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
എന്നാല്‍, അടുത്തദിവസം രാവിലെ ജീവനക്കാരെത്തി ശോഭനയുടെ തല ഷേവ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അള്‍സര്‍ ബാധിച്ച് ചികിത്സ തേടിയെത്തിയയാളുടെ തലമുടി നീക്കുന്നത് എന്തിനാണെന്ന് ചോദിച്ചെങ്കിലും ജീവനക്കാരി മറുപടി പറഞ്ഞില്ലത്രേ.
അന്ന് രാത്രിതന്നെ സര്‍ജറി വിഭാഗം ഡോക്ടര്‍മാരെത്തി തിയറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകളെ കിടത്തിച്ചികിത്സിക്കുന്ന 13ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം വിവാദമായതോടെ തലമുടി മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയവര്‍ ശോഭനയുടെ ബന്ധുക്കളുടെ അടുത്തെത്തി ക്ഷമാപണവും നടത്തി. എന്നാല്‍, സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ചികിത്സ സംബന്ധമായ പോരായ്മ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പരാതിനല്‍കും. മറ്റൊരു രോഗിക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























