Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കോടികളുടെ ബിസിനസ് തകര്‍ന്നടിഞ്ഞു, ദൈവത്തിന്റെ കരങ്ങള്‍ നിസാമിനെതിരെയായപ്പോള്‍...

07 SEPTEMBER 2017 11:06 AM IST
മലയാളി വാര്‍ത്ത

നിസാമിനെ അറിയാത്ത കേരളീയര്‍ ഉണ്ടാകില്ല. പണം വാരിയെറിഞ്ഞു ആഡംബര ജീവിതം നയിച്ച നിസാം ഇന്ന് വട്ടപ്പൂജ്യം. പണത്തിന്റെ കൊഴുപ്പില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നിസ്സാമിന്റെ ബിസിനസ് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ് .70 കോടിയുടെ ഇരുപതിലേറെ കാറുകളില്‍ സഞ്ചരിച്ച നിസ്സാമിന്റെ ഇനിയുള്ള ജീവിതം ഒരു കോടിപതിയെ സംബധിച്ചിടത്തോളം പരിതാപകരം.

എറണാകുളത്തെ ആഡംബര ബാറിലെ ഡിസ്‌കോ ഫ്‌ളോറിലും ബംഗളുരുവിലെ ഡാന്‍സ് ബാറിലും ദിവസം ഒരു ലക്ഷം രൂപ വരെ വലിച്ചെറിഞ്ഞു ജീവിതം, 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകള്‍, വിദേശ നിര്‍മിത ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതില്‍ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ് സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്ന കിങ് ബീഡി മോശമാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ തിരിച്ചുവരുന്ന പായ്ക്കറ്റുകളിലൂടെ മയക്കുമരുന്നും സ്വര്‍ണവും കടത്തല്‍. സ്വന്തം പാറാവുകാരന്‍ ചന്ദ്രബോസ് വധക്കേസില്‍ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന നിസാമിനെതിരേ കേട്ട കഥകളുടെ നിറം ഇപ്പോഴും മങ്ങാതെ നില്‍ക്കുന്നു.


തന്റെ കുറ്റകൃത്യങ്ങളില്‍ പോലും നിസാം ഈ ആഡംബര സ്വഭാവം നില നിര്‍ത്തിയിരുന്നു. നിഷാമിനെ ജയിലില്‍ തള്ളാന്‍ കാരണമായ ചന്ദ്രബോസിനെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തില്‍ പോലും നിഷാമിന്റെ പണക്കൊഴുപ്പ് ദൃശ്യമായിരുന്നു. ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകിപ്പോയതില്‍ ക്ഷുഭിതനായി കാവല്‍ക്കാരന്‍ ചന്ദ്രബോസിനെ ചവിട്ടാന്‍ ഉപയോഗിച്ചത് അഞ്ചു ലക്ഷം രൂപ വിലവരുന്ന പാമ്പിന്‍തോലുകൊണ്ട് ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷന്‍ ഷൂ ആയിരുന്നു. ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിച്ചത് വന്‍ വിലയുള്ള പി.ബി. 03 എഫ് 999 എന്ന ഹമ്മര്‍ കാര്‍ കൊണ്ടും. എറണാകുളത്തെ ബാറിലെ ഡിസ്‌കോ ഫ്‌ളോറിലും ബംഗളുരുവിലെ ഡാന്‍സ് ബാറിലും ദിവസം ഒരു ലക്ഷം രൂപ വരെ വലിച്ചെറിഞ്ഞായിരുന്നു ജീവിതം...


മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍മാത്രമായി ഒരു ഫെരാരി. തിരുനെല്‍വേലി ആസ്ഥാനമാക്കിയുള്ള കിങ് ബീഡി, തൃശൂര്‍ കേന്ദ്രമാക്കിയുള്ള റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, മിഡില്‍ ഈസ്റ്റിലെ സ്വര്‍ണക്കച്ചവടം, ഹോട്ടല്‍ തുടങ്ങിയ വന്‍ സംരംഭങ്ങളും. സാമ്രാജ്യം കോടികളിലേക്ക് വളര്‍ന്നു വന്‍കിട ബിസിനസുകാരനിലേക്ക് ഉയരുമ്പോഴും നിഷാമിന്റെ ക്രിമിനല്‍ സ്വഭാവമുള്ള കഥകളും കൂട്ടത്തില്‍ തന്നെ വലിപ്പം വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു. മയക്കുമരുന്നും സ്വര്‍ണവും കടത്തിയാണ് നിഷാം കോടികളുണ്ടാക്കിയതെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ബംഗളുരുവില്‍ മോഡലിനെ ബലാത്സംഗം ചെയ്തതായി കേസ്. വിദേശ നിര്‍മിത ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതില്‍ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ്. സഹോദരന്റെ ഭാര്യയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ ദുരുപയോഗം ചെയ്തു, ബിസിനസുകാരനായ അബ്ദുല്‍ റസാഖ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ടൗണ്‍ പോലീസ് ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, വേലൂര്‍ സദേശി ഷംസുദ്ദീനെ വീട് കയറി അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങി അനവധി വിവാദങ്ങളിലാണ് ചെന്നു പെട്ടത്.

എല്ലാം കോടതിക്കു പുറത്ത് ഒത്തുതീര്‍ന്നതിനാല്‍ റദ്ദായി. ചന്ദ്രബോസ് വധക്കേസിനു മുമ്പും നിസാം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. ആറു വര്‍ഷത്തിനിടയില്‍ 16 കേസുകള്‍. 2015 മാര്‍ച്ച് 9നു സംസ്ഥാനത്തും പുറത്തുമുള്ള 13 കേസുകള്‍ ഉള്‍പ്പെടുത്തി കാപ്പയും ചുമത്തി. 2014ല്‍ നിഷാം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചു സുമന്‍ എന്നൊരാള്‍ ബംഗളുരു പോലീസില്‍ പരാതി നല്‍കി. 2013ല്‍ ഒന്‍പതു വയസുള്ള മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ചതിനും ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിനും കേസ്. 2013 ജൂണ്‍ 15ന് വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയെ കാറിനുള്ളില്‍ പുട്ടിയിട്ടതിനും അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ്.

കേന്ദ്ര ഏജന്‍സികള്‍ പോലും അന്വേഷണം നടത്തിയിരുന്ന കേസില്‍ ഉള്‍പ്പെട്ട നിഷാമിനെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും ഇല്ലാതാക്കാനും സംസ്ഥാന പോലീസിലെ ചില ഉന്നതര്‍ സഹായിച്ചു. ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലും മറ്റും മധ്യവര്‍ത്തിയായത് ഉന്നത പോലീസുദ്യോഗസ്ഥനാണ്. ഇതില്‍ പ്രധാനി ജില്ലാ പോലീസ് മേധാവിസ്ഥാനത്തുനിന്നു വിരമിച്ച ഒരാളായിരുന്നു. ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തില്‍ നിഷാമിനെ സഹായിച്ചെന്ന പരാതിയില്‍ പോലീസ് കമ്മിഷണര്‍ക്കു നേരേ ശിക്ഷാനടപടിയുമുണ്ടായി. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകളാണ് നിഷാം വാങ്ങിക്കൂട്ടിയത്. എന്നാല്‍ എല്ലാപ്രതാപവും അസ്തമിച്ച് കിംഗായി തന്നെ നടന്നിരുന്ന നിഷാമിന്റെ 5000 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് ഇപ്പോള്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്.

തന്റെ ഭാര്യക്കുപോലും ബിസിനസില്‍ ഇടപെടാനാവില്ലെന്നു നിഷാം പരാതിപ്പെടുകയും ചെയ്തിരുന്നു. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതില്‍ ഇടപെടാനാവാത്ത സ്ഥിതിയുമായി. നിസാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോള്‍. നിസാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാര്‍ എതിരായിരുന്നു. നിസാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാര്‍ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശനം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (34 minutes ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (39 minutes ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (47 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (58 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (1 hour ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (1 hour ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (2 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends