നടനും സംവിധായകനുമായ നാദിർഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷാ പൊലീസിനെ അറിയിച്ചു. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും നുണയാണെന്ന് പൊലീസ് പറയുന്നു. ആശുപത്രി വിട്ടാല്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും.
കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നു. മുമ്പ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം നാദിർഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നിരുന്നില്ല.
https://www.facebook.com/Malayalivartha
























