Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍

07 SEPTEMBER 2017 11:21 AM IST
മലയാളി വാര്‍ത്ത

മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യ വകുപ്പു ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ നാളെ ഉന്നതതലയോഗം ചേരും.

മുരുകന്റെ ദാരുണ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച സംഭവിച്ചതായാണു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അധ്യക്ഷയായ സമിതിയുടെ കണ്ടെത്തല്‍. അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മെഡിക്കല്‍ കോളേജില്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു. മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിലപ്പെട്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ത്തുവെന്നും ഇതു നിത്യസംഭവമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അടിയന്തര പ്രാധാന്യമുള്ള കേസുകളുടെ നടപടിക്രമങ്ങളില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും വീഴ്ച സംഭവിക്കുന്നതായും ആരോഗ്യ മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അധികൃതര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം നാളെ ചേരും.

അതേസമയം മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് അന്ന് തന്നെ ആശുപത്രി അധികൃതര്‍ കൈമാറിയിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (34 minutes ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (39 minutes ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (47 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (58 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (1 hour ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (1 hour ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (2 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends