Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

ദിലീപിനെ കാണാന്‍ ഇന്നും താരങ്ങളുടെ ഒഴുക്ക്; നടൻ വിജയരാഘവനും നിർമാതാവ് എം.രഞ്ജിത്തും ജയിലിലെത്തി

07 SEPTEMBER 2017 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ കൂടുതൽ ചലച്ചിത്ര പ്രവർത്തകർ ജയിലിലേക്ക്. നടൻ വിജയരാഘവൻ, നിർമാതാവ് എം.രഞ്ജിത്ത് തുടങ്ങിയവരും ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചു. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ എം.ബി. ഗണേഷ്കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ, അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി പിതാവിന് ബലിയിട്ടിരുന്നു.

ഗണേഷ്കുമാറിനു പുറമെ നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചത്. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവർ ആപത്തിൽ അദ്ദേഹത്തെ തള്ളിപ്പറയാതെ കൂടെ നിൽക്കണമെന്ന് സന്ദർശനത്തിനുശേഷം ഗണേഷ്കുമാർ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം– ആലുവ ജയിലിൽ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാർ പറഞ്ഞു.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends