പിണറായിക്ക് അവകാശവും അധികാരവും ചോദിച്ചുവാങ്ങാനുള്ള കൗശലം; വെള്ളാപ്പള്ളി

കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ അൽഫോൺസ് കണ്ണന്താനത്തിനെ പിണറായി സദ്യ കഴിക്കാൻ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അൽഫോൺസ് കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായി വിളമ്പിയ ഓണസദ്യ ബുദ്ധിപരമായ നീക്കമാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.പത്തനംതിട്ട എസ്.എന്‍.ഡി.പി. യൂണിയന്റെ നവതി, ശ്രീനാരായണജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രസഹായം വേണമെന്ന് അറിയാവുന്ന പ്രായോഗിക സമീപനമാണ് കണ്ണന്താനത്തെ പിണറായി ക്ഷണിച്ചുവരുത്തിയത്. ഈ ബുദ്ധി ഉമ്മന്‍ചാണ്ടിക്കില്ലാതെപോയതുകൊണ്ടാണ് കൊല്ലത്ത് മോദി പങ്കെടുത്ത ആര്‍.ശങ്കര്‍ പ്രതിമ അനാവരണത്തില്‍നിന്ന് വിട്ടുനിന്നത്.
പ്രായോഗികബുദ്ധിയില്‍ കണ്ണന്താനവും പിണറായിയും ആശാനും ശിഷ്യനുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.അവകാശവും അധികാരവും ചോദിച്ചുവാങ്ങാനുള്ള കൗശലം പിണറായിക്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയായ ഉടന്‍ പൂച്ചെണ്ടുമായി മോദിയെ കാണാന്‍ ഡല്‍ഹിക്ക് പോയത്. മോദി അതിലും വലിയ കൗശലക്കാരനായതുകൊണ്ടാണ് വന്നോളൂ, എന്തു വേണമെങ്കിലും തന്നോളാം എന്നു പറഞ്ഞ് പിണറായിയെ സ്വീകരിച്ചത്. ബി.ജെ.പി.യില്‍ ഇന്നലെ വന്നയാളാണ് കണ്ണാന്താനം. ഒരുപാട് പാരമ്പര്യമുള്ളവരെ തഴഞ്ഞുകൊണ്ടാണ് പ്രഗല്ഭനായ കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതെന്നും വെള്ളാപ്പള്ളി പറയുന്നു. ബി.ജെ.പി.യിലും ആര്‍.എസ്.എസിലും തല്ലുകൊണ്ടവരും രക്തസാക്ഷികളായവരുടെ പിന്‍മുറക്കാരും തഴയപ്പെട്ടു. കണ്ണന്താനം കഴിവുള്ളയാളായതുകൊണ്ട് കേരളത്തിന്റെ ടൂറിസം, ഐ.ടി. മേഖലക്ക് നേട്ടമുണ്ടാകും.
https://www.facebook.com/Malayalivartha
























