ബസിനുള്ളില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍

കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. തമിഴ്‌നാട് സ്വദേശിനികളായ സഹോദരിമാര്‍ ട്രിച്ചി സമയപുരം മാരിയമ്മന്‍കോവില്‍ ഏഴാമത് തെരുവില്‍ മധു(30), അംബിക(26) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 10 ന് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്ക് പുറപ്പെട്ട ബസില്‍ മഴുക്കീര്‍ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കല്ലിശേരി മഴുക്കീര്‍ ചക്കാലയില്‍ ആശവില്ലയില്‍ ശാന്തമ്മഎബ്രഹാ(62)മിന്റെ രണ്ടു പവന്‍ സ്വര്‍ണമാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. കല്ലിശേരി ജങ്ഷനില്‍ എത്തിയപ്പോഴാണ് മധുവും അംബികയും ബസില്‍ കയറിയത്. ശാന്തമ്മയുടെ കഴുത്തില്‍ കിടന്ന മാല ഇവര്‍ അറത്തു മാറ്റുകയായിരുന്നു. ഇതു കണ്ട ബസ് കണ്ടക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മഴുക്കീര്‍ തടിഡിപ്പോയുടെ സമീപത്ത് ബസ് നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്തുടര്‍ന്ന് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇതു കൂടാതെ ആലപ്പുഴ ഇറിഗേഷന്‍ വകുപ്പ് ജില്ലാ ഓഫീസിലിലെ അസി.ഡയറക്ടര്‍ ആലപ്പുഴ മാളികമുക്ക് കനാന്‍ വാര്‍ഡില്‍ തൈപ്പൂയം വീട്ടില്‍ ശോഭനകുമാരി(55)യുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ചെങ്ങന്നൂരിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ ആലപ്പുഴ നിന്നും ചെങ്ങന്നൂരില്‍ എത്തി സ്റ്റാന്‍ഡില്‍ നിന്നും മറ്റൊരു ബസില്‍ ഐ.ടി.ഐ ജങ്ഷനില്‍ ഇറങ്ങി ഓഫീസില്‍ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശോഭനകുമാരി അറിയുന്നത്.
https://www.facebook.com/Malayalivartha
























