ഗൗരി ലങ്കേഷ് വധം ആഷോഷിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധം തുടരുന്നു; മോഡിയെ കൂട്ടത്തോടെ ബ്ലോക്ക് ചെയ്ത് ഹാഷ്ടാഗ് ക്യാംപെയ്ന്‍

മോഡിക്ക് വന്‍ തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൂട്ടത്തോടെ ബ്ലോക്ക് ചെയ്ത് ഒരു വിഭാഗം ട്വിറ്റര്‍ യൂസര്‍മാര്‍. ബെംഗളുരുവില്‍ വെടിയേറ്റുമരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധം ആഘോഷിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുമായുള്ള മോഡിയുടെ ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ബ്ലോക്ക് നരേന്ദ്രമോഡി എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ നടക്കുകയാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചും ന്യായീകരിച്ചും വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ ഗൗരിയുടെ മരണം ആഷോഷിച്ച അക്കൗണ്ടുകളില്‍ പ്രധാനമന്ത്രി പിന്തുണയ്ക്കുന്നവരും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാത്രി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് ശേഷം വിദ്വേഷ പരാമര്‍ശം നടത്തിയ നിഖില്‍ ദാദിച്ച് എന്നയാളെ നരേന്ദ്ര മോഡി ട്വിറ്ററില്‍ പിന്തുണയ്ക്കുന്നുണ്ട്. വിവാദമായതിനേത്തുടര്‍ന്ന് ഇയാള്‍ ചില ട്വീറ്റുകള്‍ നീക്കം ചെയ്തു. പക്ഷെ ഇത്രയേറെ വിവാദമായിട്ടും ഇയാളെ 'അണ്‍ഫോളോ' ചെയ്യാന്‍ മോഡി തയ്യാറായിട്ടില്ല എന്നതിന്റെ ഗൗരവമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പിന്തുടരുന്ന ആശിഷ് മിശ്ര എന്നയാള്‍ 'ഗൗരി ലങ്കേഷ് മരണം അര്‍ഹിക്കുന്നു' എന്ന് ട്വീറ്റ് ചെയ്തിരുന്നു. മരണം ആഘോഷിക്കുന്നവരെ അപലപിച്ച് മന്ത്രി രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം വിദ്വേഷപ്രകടനം തുടരുകയാണ്. പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നിരവധി പേരാണ് പ്രധാനമന്ത്രിയെ ബ്ലോക്ക് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























