ചാലക്കുടി ഡി സിനിമാസ് ഭൂമി കൈയേറ്റം: കേസ് 27ലേക്ക് മാറ്റി

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കൈയേറിയെന്ന പരാതി പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി 27ലേക്ക് മാറ്റി. തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്. ജയയെയും ദിലീപിനെയും പ്രതിയാക്കി പൊതുപ്രവര്‍ത്തകര്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയാണ് മാറ്റിയത്.
അതിനിടെ, ഭൂമി കൈയേറ്റത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമവാദം കേള്‍ക്കല്‍ കലക്ടറുടെ ചേംബറില്‍ വ്യാഴാഴ്ച നടക്കും. എറണാകുളം സ്വദേശി കെ.ബി. സന്തോഷ് നല്‍കിയ പരാതിയില്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല സര്‍വേയര്‍ സ്ഥലം അളന്നിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ഒന്നര സന്റെ് മാത്രമാണ് ഡിസിനിമാസ് ഭൂമിയില്‍ കൂടുതലായി ഉള്ളതെന്നും കൈയേറ്റമില്ലെന്നുമാണ് സര്‍വേയര്‍ കണ്ടെത്തിയത്.
എന്നാല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് പോകുവരവ് നടത്തിയതില്‍ അവ്യക്തതകള്‍ ഉള്‍പ്പെടെയുള്ള ആക്ഷേപത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ കലക്ടര്‍ എ. കൗശിഗന്‍ ദിലീപിനോട് ആവശ്യപ്പെട്ടത്. പ്രത്യേക ദൂതന്‍ മുഖേന ദിലീപിന്റെ വീട്ടില്‍ നോട്ടീസ് എത്തിച്ചാണ് വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഇതിനിടെ, കൈയേറ്റക്കാരെ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായിക്കുകയാണെന്ന് കാണിച്ച് സന്തോഷ് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് ലാന്‍ഡ് റവന്യൂ കമീഷണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























