അമ്മ ഏറെ വിശ്വസിച്ച് കൈപിടിച്ച് വിട്ട ആയാള്‍ തന്നെ പൊന്നോമനയെ പിച്ചിച്ചീന്തിയപ്പോള്‍...

ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസുകാരന്റെ ദാരുണമരണത്തിന് തൊട്ടുമുന്‍പുള്ള സിസി ദിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. രക്തത്തില്‍ കുളിച്ച് പ്രദ്യുമന്‍ ഠാക്കൂര്‍ ഇഴഞ്ഞുവരുന്ന ദൃശ്യങ്ങളാണ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കികൊണ്ട് സ്‌കൂളിന്റെ ശുചിമുറിയില്‍ കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഏറെ വിശ്വസിച്ച് സ്‌കൂള്‍ ബസില്‍ കൈപിടിച്ച് വിട്ട ആ കണ്ടക്ടര്‍ തന്നെ പൊന്നോമനയെ പിച്ചിച്ചീന്തിയെന്നറിഞ്ഞപ്പോള്‍ സഹിക്കാനായില്ല.
കുട്ടിയുടെ അവസാന നിമിഷങ്ങളാണ് ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തത്. ശുചിമുറിക്ക് പുറത്തുള്ള ഒരു ക്യാമറ മാത്രമാണ് സംഭവസമയത്ത് പ്രവര്‍ത്തിച്ചിരുന്നത്.
സംഭവദിവസം കുട്ടി സ്‌കൂളിലെ ശുചിമുറിയില്‍ പ്രവേശിക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടക്ടര്‍ അശോക് കുമാര്‍ അവിടേക്ക് കയറുന്നതും വ്യക്തമായി പതിഞ്ഞിട്ടുള്ളതായി ഗുരുഗ്രാം പോലീസ് അറിയിച്ചു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രദ്യുമന്‍ രക്തത്തില്‍ കുളിച്ച് പുറത്തേക്ക് ഇഴഞ്ഞു വരുന്നതും ഇതില്‍ കാണാന്‍ സാധിക്കും. പിന്നീട് കതകിന് സമീപം എത്തിയ ശേഷം കുട്ടി മരിച്ചു വീഴുകയായിരുന്നു. ഇവിടത്തെ ഭിത്തികളില്‍ രക്തക്കറയും പുരണ്ടതായി കണ്ടെത്തിയിരുന്നു. ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസുകാരന്റെ ദാരുണമരണത്തിന് തൊട്ടുമുന്‍പുള്ള സിസി ദിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. രക്തത്തില്‍ കുളിച്ച് പ്രദ്യുമന്‍ ഠാക്കൂര്‍ ഇഴഞ്ഞുവരുന്ന ദൃശ്യങ്ങളാണ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുന്നത്.
ശ്വാസനാളത്തെ തന്നെ മുറിച്ചുകൊണ്ടുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന്റെ കാരണമായി കണ്ടെത്തിയിരുന്നത്. കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് കുട്ടിയുടെ ശ്വാസനാളിയെ മുറിച്ച് കളയാന്‍ കാരണമായത്. ആക്രമണത്തിന് രണ്ട് മിനിട്ടിനുള്ളില്‍ തന്നെ കുട്ടി കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടി സമ്മതിക്കാത്തത് കൊലപാതകത്തിന് കാരണമെന്ന് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശരീരത്തില്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























