നാലാം തവണയും ജാമ്യം കിട്ടാതിരിക്കാൻ കുരുക്കുകൾ മുറുക്കി പ്രോസിക്യുഷൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന പ്രതി ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയില്‍ ഉച്ചകഴിഞ്ഞ് വാദം കേള്‍ക്കും. പ്രോസിക്യുട്ടര്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് വാദം മാറ്റിയത്. അറസ്റ്റിലായി മൂന്ന് തവണ ജാമ്യം നിഷേധിക്കപ്പെട്ട താരം നാലാം തവണയാണ് ജാമ്യ ഹര്‍ജി നല്‍കിയത്.
തനിക്ക് കോടതിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് നേരത്തേ പ്രോസിക്യുട്ടര്‍ വാദം നടക്കുന്ന അങ്കമാലി കോടതിയെ അറിയിച്ചു. ഇതോടെയാണ് ദിലീപിന്റെ കാര്യത്തിലുള്ള വാദം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയിലേക്ക് മാറ്റിയത്.
നേരത്തേ അങ്കമാലി കോടതി ഒരു പ്രാവശ്യവും ഹൈക്കോടതി രണ്ടു പ്രാവശ്യവും ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പിതാവിന് ബലിയിടാന്‍ രണ്ടു മണിക്കൂര്‍ സമയത്തേക്ക് ദിലീപിന് അങ്കമാലി കോടതി ഇളവ് അനുവദിച്ചിരുന്നു.

രണ്ടു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്റ് കാലാവധി കഴിഞ്ഞിരുന്നു. നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ ഗൂഡാലോചനയില്‍ പങ്കാളിയായി എന്ന് മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലും ജാമ്യം കിട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.
നിലവില്‍ ചുമത്തിയിരിക്കുന്ന നടിയുടെ നഗ്നചിത്രം എടുക്കാന്‍ പ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി എന്നതാണ്. ഇത് അനുസരിച്ച് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനി എന്തൊക്കെ ചെയ്‌തോ അതെല്ലാം ദിലീപിനും ബാധകമാണെന്നാണ് പ്രോസിക്യുഷന്‍ വാദിക്കുക. കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും വാദം. കേസില്‍ ദിലീപിന് 10 വര്‍ഷത്തില്‍ താഴെ തടവു കിട്ടാവുന്ന രീതിയിലുള്ള കുറ്റങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും.
https://www.facebook.com/Malayalivartha























