Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

250 രൂപ വച്ച് പോയവര്‍ പട്ടിണി പാവങ്ങള്‍ ; ജനങ്ങളെ പറ്റിച്ച സര്‍ക്കാരിന്റെ ലാഭം 45 കോടി രൂപ; 10 കോടി കിട്ടിയവനെ കണ്ടെത്താനായില്ലെങ്കിലും ഭാഗ്യവാന്റെ ഫോട്ടോ സഹിതം പ്രചാരണം ശക്തം

23 SEPTEMBER 2017 08:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ആര്‍ക്കെന്നറിയാതെ മലയാളികള്‍ ആകാംക്ഷയിലാണ്. ഇതിനിടെ നിരവധി പേരെയാണ് ഒന്നാം സമ്മാനം നേടിയവരാക്കി വാര്‍ത്ത വന്നത്. അവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പത്രക്കാര്‍ തന്നെ പ്രചരിക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും 10 കോടിയടിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞതറിഞ്ഞ് അവര്‍ക്ക് ബോധക്കേടായി. പക്ഷെ ഫലം വന്നപ്പോള്‍ നിരാശയായി.

അതേസമയം പട്ടിണി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്ന വാദവും വന്നു. 65 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ മുഴുവന്‍ വിറ്റുപോയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 45 കോടി രൂപയുടെ വരുമാനമാണ് ഓണം ബമ്പറിലൂടെ മാത്രം സര്‍ക്കാരിനുണ്ടായത്. അതായത് ജനങ്ങളെ 10 കോടി കിട്ടുമെന്ന് വ്യാമോഹിപ്പിച്ച് ഇത്രയും രൂപ തട്ടിയെടുത്തെന്നു സാരം. അന്യ സംസ്ഥാന ലോട്ടറിക്കാരെ കെട്ടു കെട്ടിച്ചത് ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും ഇതല്ലാതെ മറ്റെന്താണ്? 

ഏറ്റവും കുറഞ്ഞ തുകയായ അഞ്ഞൂറ് രൂപയെങ്കിലും കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെയാണ് പലരും ഓണം ബംബര്‍ റിസള്‍ട്ട് ഒത്തു നോക്കിയത്. ഒന്നും കിട്ടിയില്ലെന്നറിഞ്ഞ ചിലര്‍ സ്വയം ശപിച്ചു. 250 രൂപയാണ് ടിക്കറ്റ്. ബഹു ഭൂരിപക്ഷത്തിനും ഒരു രൂപപോലും കിട്ടിയില്ല. ഇതോടെ പലരും തങ്ങളെ കബളിപ്പിച്ച ലോട്ടറിയെത്തന്നെ ശപിച്ചു.

നിമിഷ നേരം കൊണ്ട് പലരും അവര്‍ പോലും അറിയാതെ കോടീശ്വരരാക്കി മാറ്റി. ബംഗാളി യുവാവിനാണ് ഒന്നാംസമ്മാനം ലഭിച്ചതെന്നും ഇയാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്നും രാത്രിയില്‍ സന്ദേശം പ്രചരിച്ചു. ഒന്നാം സ്ഥാനം നേടിയത് എം.എസ്.പിയിലെ പോലീസുകാരനാണെന്നും ഒഴൂരിലെ ഒരാളാണെന്നും അതല്ല വൈലത്തൂര്‍കാരനാണെന്നും അങ്ങാടിപ്പുറം ഏറാന്തോടുകാരനാണെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാത്രി വൈകിയും ആ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഇവരുടെയെല്ലാം ഫോട്ടോസഹിതമാണു പ്രചാരണം. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചാരണം. സുഹൃത്തുക്കളുടെ തമാശയാണ് സോമനെ അല്‍പ സമയത്തേക്കു കോടിപതിയാക്കിയത്. തനിക്ക് സമ്മാനം ലഭിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു സോമന്‍ പറഞ്ഞു. 

തന്റെ ഒരു സുഹൃത്തിന് 500 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പരന്നതോടെ സോമന്റെ ഫോണിലേക്ക് നിലയ്ക്കാതെ വിളി വന്നു. ഫോണ്‍ ഓഫ് ചെയ്താണ് അദ്ദേഹം രക്ഷപ്പെട്ടത്. ലോട്ടറി ഉടമയെ കണ്ടെത്താനായില്ലെങ്കിലും ടിക്കറ്റ് വിറ്റതിനുള്ള 10ശതമാനം കമ്മീഷന്‍ ലഭിക്കുമെന്ന ആഹഌദത്തിലാണ് പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ്. 

അതേസമയം മലപ്പുറത്തു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നുറപ്പിച്ചു. തിരൂര്‍ ഏജന്‍സിയില്‍നിന്നു വാങ്ങി പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് ഏജന്‍സിയില്‍നിന്നു ഖാലിദ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ് താന്‍ വിറ്റ ടിക്കറ്റ് തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 

എ.ജെ. 442876 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതാദ്യമാണ് ഓണം ബംബറിനു പത്തു കോടി സമ്മാനത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (3 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (3 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (3 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (3 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (3 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (4 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (5 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (6 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (6 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (6 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (6 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (6 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (6 hours ago)

Malayali Vartha Recommends