Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

മൂന്നുനില സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം, ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരിക്ക് പൊള്ളലേറ്റു

24 SEPTEMBER 2017 08:04 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നില സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. തീപിടുത്തത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരിക്ക് പൊള്ളലേറ്റു. കെട്ടിടത്തിനകത്ത് അകപ്പെട്ടു പോയ മറ്റൊരു ജീവനക്കാരി ബോധരഹിതയായി വീണു. രണ്ടര മണിക്കൂര്‍ നീണ്ട അഗ്‌നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമകരമായ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കി.

ഇസാഫിന്റെ മൂന്ന് നില സൂപ്പര്‍മാര്‍ക്കറ്റിലാണ് വൈകീട്ട് ആറോടെ വന്‍ തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണ്ണമായും ഗ്ലാസ് പാളികളും ഫൈബര്‍ ഷീറ്റും പൊതിഞ്ഞ് ആകര്‍ഷകമാക്കിയിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്താണ് മൂന്നാമത്തെ നിലയില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചത്. നിമിഷനേരം കൊണ്ട് തീ പടരുകയും ചെയ്തു. ഇതോടെ ജീവനക്കാരും അകത്തുണ്ടായിരുന്നവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ ആറ് യൂണിറ്റും പുതുക്കാട് നിന്നുള്ള ആറ് യൂണിറ്റും എത്തി. 12 വണ്ടി വെള്ളം എത്തിച്ച് രാത്രി എട്ടോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലിഫ്ടില്‍ കുടുങ്ങിയ ജീവനക്കാരി ചിറക്കകോട് സ്വദേശിനി സുജാതയ്ക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തമുണ്ടായതോടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെയാണ് സുജാത ലിഫ്ടില്‍ കുരുങ്ങിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ ലിഫ്ട് തകര്‍ത്താണ് ഇവരെ പുറത്തെടുത്തത്.

തീ ആളിപ്പടരുന്നത് കണ്ട് കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന ഒരു ജീവനക്കാരി ബോധരഹിതയായി. ഇവരെയും പുറത്തെത്തിച്ചു. മൂന്നാം നിലയില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. ഇവിടെ നിന്നാണോ തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആധുനികരീതിയില്‍ ചില്ലുപാളികളും ഫൈബര്‍ ഷീറ്റും കൊണ്ടും പൊതിഞ്ഞ കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വളരെയധികം കഷ്ടപ്പെട്ടു. ചില്ലുപാളികള്‍ പൊട്ടിത്തെറിച്ചതും, പുകപുറത്തുപോകാനാവാതെ നിറഞ്ഞതും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ജെ.ആര്‍.കെ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവര്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു. അടുത്തിടെയാണ് ഈ കെട്ടിടം വാടകയ്ക്ക് എടുത്ത് ആകര്‍ഷകമാക്കി ഇസാഫ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.

കമ്മിഷണര്‍ രാഹുല്‍ ആര്‍. നായര്‍, അസി. കമ്മിഷണര്‍ പി. വാഹിദ്, സി.ഐ: സേതു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തൃശൂര്‍ ഫയര്‍ ഓഫീസര്‍ എ.എല്‍. ലാസര്‍, പുതുക്കാട് ഓഫീസര്‍ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് ജീവനക്കാരും നൂറുകണക്കിന് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (17 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (55 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (59 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends