പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് പ്രധാനാധ്യാപകന്റെ ക്രൂരത

തിരുവമ്പാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി. തിരുവമ്പാടി സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസ്സിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പ്രധാനാധ്യാപകന്റെ ക്രൂര പീഡനം മാതാപിതാക്കള്‍ അറിയുന്നത്.
കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാര്‍ക്ക് നടത്തിയ സ്‌പെഷ്യല്‍ ക്ലാസില്‍ വിദ്യാര്‍ഥി പങ്കെടുത്തിരുന്നില്ല. സഹപാഠികള്‍ ക്ലാസില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി തിരിച്ച് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പിറ്റേദിവസം ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിയെ അധ്യാപിക ക്ലാസില്‍ കയറ്റാതെ പ്രധാനാധ്യാപകനെ കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ വിദ്യാര്‍ഥിയെ ക്ലാസ്സിനു പുറത്ത് നിര്‍ത്തിയ പ്രധാന അധ്യാപകന്‍ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല.
വീട്ടിലെത്തി കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് തിരുവമ്പാടി പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രധാനാധ്യാപകനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























