ഹാദിയയുടെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കും

ലൗ ജിഹാദിൽ കുടുങ്ങി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിൽ വസ്തുതാ വിവര റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുകയെന്ന് സംസ്ഥാന വനിതാ കമീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.
ഹാദിയ സ്വന്തം വീട്ടിൽ മനുഷ്യാവകാശലംഘനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കമ്മിഷന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമാണെന്ന് ജോസഫൈൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടവരുടേതിനു പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹർജികളും കമ്മിഷന് ലഭിച്ചിരുന്നു. മാദ്ധ്യമ റിപ്പോർട്ടുകളും സോഷ്യൽമീഡിയ ചർച്ചകളും കമ്മിഷന്റെ ശ്രദ്ധയിൽ വന്നിരുന്നു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ ഒപ്പിട്ട ജനകീയ ഹർജിയും കമ്മിഷന് ലഭിച്ചിട്ടുണ്ട്.

വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് വേണ്ടി അനുയോജ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഈ ഹർജികളിലെല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പ് കല്പിക്കാൻ വനിതാ കമ്മീഷന് പരിമിതികളുണ്ടെന്നതിനാലാണ് സുപ്രീം കോടതിയിൽ നിന്ന് അനുമതി തേടാൻ കമ്മിഷൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























