Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

മന്ത്രി മാറ്റിയ വക്കീലാ പ്രശ്‌നം... നിരന്തരം നിര്‍ഭയം മാസങ്ങളായി തോമസ് ചാണ്ടിയുടെ രാജിയ്ക്കായി വാര്‍ത്തകള്‍ നല്‍കി വിധിയെഴുതുന്ന ചാനലിനെതിരെ സഖാക്കള്‍ രംഗത്ത് 

24 SEPTEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിരന്തരം മാസങ്ങളായി വാര്‍ത്തകള്‍ നല്‍കി രാത്രി ചാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനും വിനു വി ജോണിനെുമെതിരെ സിപിഎം നേതൃത്വം നല്‍കുന്ന സോഷ്യല്‍ മീഡിയയിലെ സൈബര്‍ പോരാളികള്‍ രംഗത്ത്. കേരളത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി തോമസ് ചാണ്ടിയുടെ സമ്പത്ത് ഉണ്ടായത് ഇന്ന് ഇന്നലേയോ അല്ല എന്നതാണ് വസ്തുത. ഇതിനൊക്കെ കുട പിടിച്ച ഇടത് വലത് നേതാക്കളും മാധ്യമങ്ങളും ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രഹസ്യം തേടിപ്പോകുമ്പോഴാണ് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പോരാളികള്‍ പുറത്താക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവി പ്രസാദും വിനു വി ജോണും ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി അതര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ അഴിമതികഥയായി മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ഏഷ്യാനെറ്റ് അത് വിട്ടില്ല. തുടര്‍ച്ചയായി തോമസ് ചാണ്ടിയെ തറപറ്റിക്കാനായി വാര്‍ത്ത നല്‍കി. അങ്ങനെയാണ് സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്. 

ചാണ്ടിയും സര്‍ക്കാറും കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത് മറ്റൊരു കഥയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ വിനു വി ജോണ്‍ ചിറ്റപ്പന് വേണ്ടി ഏറ്റെടുത്ത ക്വട്ടേഷനാണ് ചാണ്ടി വിരുദ്ധ വാര്‍ത്തകള്‍ എന്നാണ് സൈബര്‍ സഖാക്കള്‍ നടത്തുന്ന പ്രചരണം. വിനു വി ജോണിന്റെ അച്ഛന്റെ സഹോദരനെ അഡ്വ. ജോണ്‍ മാത്യുവിനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും നീക്കിയതിന്റെ പ്രതികാരമെന്ന നിലയിലാണ് ഏഷ്യാനെറ്റ് വാര്‍ത്തകള്‍ എന്നാണ് സൈബര്‍ ലോകത്തെ പ്രചരണം. അതേസമയം ജോണ്‍ മാത്യു വിനുവിന്റെ ബന്ധുവാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ പേരിലാണ് ചാനലിനും അവതാരകനും എതിരായ ആരോപണങ്ങള്‍. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെ അസത്യം പറഞ്ഞ് നിരന്തരം വേട്ടയാടുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മുഖം മൂടി പുറത്ത് എന്നാണ് പറഞ്ഞാണ് പ്രചരണം നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ വിനു വി ജോണിന്റെ പിതൃ സഹോദരന്‍ അഡ്വ ജോണ്‍ മാത്യു കെഎസ്ആര്‍ടിസിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലും ലീഗല്‍ അഡൈ്വസറും ആയിരുന്നു എന്നാണ് ഒരു നോട്ടീസില്‍ പറയുന്നത്. മറ്റൊന്നില്‍ പറയുന്നത് പിതൃസഹോദരന്റെ മകനാണ് അഡ്വ ജോണ്‍ മാത്യു എന്നാണ്. സത്യത്തില്‍ വിനുവും അഭിഭാഷകനും തമ്മിലുള്ള ബന്ധം എന്താണെന്നതില്‍ വ്യക്തതിയില്ല.

അഡ്വ ജോണ്‍ മാത്യുവിനെ ലീഗല്‍ അഡൈ്വസറായി നിയമിച്ചത് മുന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ആണ്. എന്നാല്‍ ജോണ്‍ മാത്യു ഹാജരായ കേസുകളില്‍ എല്ലാം കെഎസ്ആര്‍ടിസി തോല്‍ക്കുകയായിരുന്നു എന്നതാണ് ആരോപണം. 12 കേസുകളില്‍ ആയിരുന്നത്രെ ജോണ്‍ മാത്യു ഹാജരായത്. അതില്‍ 12 എണ്ണത്തിലും തോറ്റുകൊടുത്തു എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി മന്ത്രിയായപ്പോള്‍ ജോണ്‍ മാത്യുവിനെ മാറ്റി പകരം ആളെ നിയമിച്ചു. ജോണ്‍ മാത്യുവിനെ തോമസ് ചാണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടതാണ് വൈരാഗ്യത്തിന് പിന്നില്‍ എന്നാണ് ആരോപണം. അതേസമയം ഇത്തരം ന്യായീകരണ പോസ്റ്റുകളൊന്നും ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഈ ജോണ്‍ മാത്യുവിന്റെ കീഴില്‍ കെഎസ്ആര്‍ടിസി നിരന്തരമായി കേസുകള്‍ തോറ്റു തുടങ്ങിയതോടെയാണ് പിന്നീട് മന്ത്രിയായ തോമസ് ചാണ്ടി ഇടപെട്ട് മാറ്റിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റിനെതിരായ പ്രചരണങ്ങള്‍. കെഎസ്ആര്‍ടിസിക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് സിഎംഡിയുടെ ആവശ്യപ്രകാരം സംസ്ഥാനത്തേയും പൊതുമേ സ്ഥാപനങ്ങളേയും കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കാത്തതാണോ തോമസ് ചാണ്ടി ചെയ്ത കുറ്റം എന്നാണ് സൈബര്‍ ലോകത്തെ തോമസ് ചാണ്ടി ആരാധകരുടെ ചോദ്യം. 

അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന്‌വ്യക്തതയുമില്ല. തോമസ് ചാണ്ടി പോലും കൂടുതല്‍ കാര്യങ്ങള്‍ ഇതില്‍ തുറന്നു പറഞ്ഞിട്ടിമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (17 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (55 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (59 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends