Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അഭ്യാസപ്രകടനം നടത്തുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാള്‍ ചോദ്യം ചെയ്യാന്‍ നിര്‍ത്തിയപ്പോള്‍ സംഭവിച്ചത്...

24 SEPTEMBER 2017 11:28 PM IST
മലയാളി വാര്‍ത്ത

മറ്റൊരു യുവാവിനെക്കൂടി തല്ലിക്കൊല്ലാന്‍ ശ്രമം. കഴിഞ്ഞ വര്‍ഷം ഒരു ചെറുപ്പക്കാരനെ പട്ടാപ്പകല്‍ മുളവടി കൊണ്ട് അടിച്ചു കൊന്ന ചിറയിന്‍കീഴിന് തൊട്ടടുത്ത് മനസ്സാക്ഷിയെ നടുക്കുന്ന മറ്റൊരു മര്‍ദ്ദനം കൂടി അരങ്ങേറിയത്. ഇക്കുറി അടിയേറ്റ യുവാവ് മൃതപ്രായനായെങ്കിലും മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മനപ്പൂര്‍വ്വം ബൈക്കില്‍ എത്തി ഗതാഗത തടസ്സമുണ്ടാക്കി ഗുണ്ടായിസം കാണിച്ചവരുടെ പേരില്‍ കേസ് എടുക്കാന്‍ പോലും പൊലീസിനു മടി. കേരളത്തിന്റെ ഗുണ്ടാസംഘങ്ങള്‍ എത്രമാത്രം അപകടരമായി വളര്‍ന്നു എന്നും സൂചിപ്പിക്കുന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വരുന്നത് ചിറയിന്‍കീഴ് മുടപുരം എസ് എം ജംഗ്ഷനില്‍ നിന്നാണ്.

വഴി തടസ്സപ്പെടുത്തി റോഡിനു കുറുകെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം കൊച്ചാലും മൂട് സ്വദേശി എ സുധീറിന് മര്‍ദ്ദനമേറ്റത്. രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയാകളിലൂടെയാണ് പ്രചരിച്ചത്

ചിറയിന്‍കീഴ് മുടപുരം എസ്എം ജംഗ്ഷനിലാണ് സംഭവുമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസും ശേഖരിച്ചു. അനന്തു, ശ്രീക്കുട്ടന്‍ എന്നീ രണ്ടു പേര്‍ ചേര്‍ന്നാണ് ബൈക്ക് യാത്രികനെ തടഞ്ഞു നിര്‍ത്തി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ അനന്തു പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്

കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തിനടുത്ത് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. 2016 ഫെബ്രുവരിയില്‍ ചിറയീന്‍കീഴ് വക്കത്താണ് ഷബീര്‍ എന്ന യുവാവിനെ അന്ന് അക്രമിസംഘം ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു

സെപ്റ്റംബര്‍ 13നാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ജംഗ്ഷനില്‍ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഗതാഗത തടസ്സമുണ്ടാക്കി ഇവര്‍് ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കില്‍ ഇതുവഴിയെത്തിയ രണ്ട് പേരുമായി തര്‍ക്കമുണ്ടാകുന്നു. ഇവര്‍ തര്‍ക്കം നിര്‍ത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതര്‍ക്കത്തിന് പിന്നാലെ രണ്ടംഗ സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുന്നത് കാണാം. നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് ആളുകള്‍ കൂടിയെങ്കിലും ആരും സംഭവത്തില്‍ ആരും ഇടപെടുന്നില്ല. സംഭവ സമയത്ത് പൊലീസ് സാന്നിധ്യവും ജംഗ്ഷനില്‍ ഉണ്ടായിരുന്നില്ല

ചിറയിന്‍ കീഴ് പൊലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് മര്‍ദ്ദമേറ്റ സുധീര്‍ പരാതി നല്കിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്നാണ് പിന്നീട് അറിഞ്ഞതെന്നാണ് സ്‌റ്റേഷനില്‍ നിന്നു നല്കുന്ന വിശദീകരണം

സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള കടയിലെ സി സി ടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുണ്ടായി. പ്രതികള്‍ക്കെതിരേ മാതൃകാ പരമായ നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. അതേ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം നടത്തുന്നത്.

വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് കേസ് എടുക്കാനാണ് പൊലീസിന്റ നീക്കം. ഇതനുസരിച്ച് പ്രതികളായ വക്കത്തുവിള സ്വദേശി അനന്തു, ശ്രീക്കുട്ടന്‍ എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. വക്കത്തുവിള സ്വദേശി സുധീറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡില്‍ അതിക്രൂരമായി തല്ലിച്ചതച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (7 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (19 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (50 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends