Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കേരളത്തിൽ ഈ വർഷം പുതുതായി എയ്ഡ്സ് ബാധിച്ചവർ 1404 പേർ

25 SEPTEMBER 2017 10:44 AM IST
മലയാളി വാര്‍ത്ത

ഇരുപതാം ശതകം മുതൽ നാം കേൾക്കുന്ന മാരകരോഗമാണ് എയ്ഡ്സ്. മനുഷ്യർ തന്നെ കാട്ടികൂട്ടുന്ന പ്രവർത്തിയുടെ പരിണിതഫലമായാണ് എയ്ഡ്സ് എന്ന രോഗം രൂപപ്പെടുന്നത്. 1981 ജൂൺ മാസത്തിൽ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. രണ്ടരക്കോടിയോളം ആളുകൾ എയിഡ്സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്താകെ 3.32 കോടിയോളം പേർ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതിൽ 5,70,000 ത്തോളം പേർ കുട്ടികളാണ്.

ഇന്ത്യയിൽ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു. അതേ സമയം, ദേശിയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015 ലെ കണക്കുപ്രകാരം രാജ്യത്ത് 21.17 ലക്ഷം എച്ച്.ഐ.വി അണുബാധിതര്‍ ഉണ്ട്. ഇവരില്‍ 39 ശതമാനവും സ്ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു. ആറു ശതമാനം കുട്ടികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും ചികിത്സയിലാണ്. അതേ സമയം, 2015 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 86000 ആണ്. ഇതില്‍ 88 ശതമാനം മുതിര്‍ന്നവര്‍ ഉള്‍പ്പെടുമ്പോള്‍ 12 ശതമാനം കുട്ടികളും എച്ച.ഐ.വി അണുബാധിതരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴിതാ കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതരായി 29,221 പേരെ കണ്ടെത്തി. ഇതില്‍ 0.2 ശതമാനം ആളുകള്‍ പ്രായപൂര്‍ത്തിയായവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ലെ കണക്കനുസരിച്ച് ഏകദേശം 209954 എച്ച്.ഐ.വി ബാധിതര്‍ കേരളത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടരില്‍ 15071 രോഗികള്‍ ഇപ്പോള്‍ എ.ആര്‍.ടി ചികിത്സയ്ക്ക് വിധേയരായി. ലഭ്യമായ കണക്കനുസരിച്ച് ഏകദേശം 4673 പേരാണ് മരണമടഞ്ഞിരിക്കുന്നത്.

ജില്ലാ തല കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരമാണു മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് എച്ച്.ഐ.വി.ബാധിതർ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 5357 പേരാണ് ഇവിടെ എച്ച്.ഐ.വി. ബാധിതരായുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്-247 പേർ. സംസ്ഥാനത്തൊട്ടാകെ 27,604 പേരാണ് എച്ച്.ഐ.വി.ബാധിതരായുള്ളത്. കേരളത്തിൽ ഈ വർഷം പുതുതായി എയ്ഡ്സ് ബാധിച്ചവർ 1404 പേരാണ്.

2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കണക്കാണിത്. മാർച്ചിന് ശേഷമുള്ള കണക്ക് കൂടി കൂട്ടിയാൽ എണ്ണം വർദ്ധിക്കും. ഒരുമാസം ശരാശരി 100 പേർക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്നാണ് എയ്ഡ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക്. സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 29,221 പേരെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15,071 പേർക്ക് എ.ആർ.ടി ചികിത്സ (ആന്റി റെട്രോവൈറൽ തെറാപ്പി ) ആരംഭിച്ചു. അണുബാധിതരിൽ 4,673 മരിച്ചു. പ്രായപൂർത്തിയായവരിൽ അണുബാധ 0.12 ശതമാനമാണ്. അണുബാധ സ്ഥിരീകരിക്കാത്തവരും ഏറെയാണ്. എച്ച്.ഐ.വി സ്ഥിരീകരിച്ചവർക്ക് ഇന്റഗ്രേറ്റഡ് കൗൺസലിം ആൻഡ് ടെസ്റ്റിംഗ് സെന്ററുകളിലാണ് പ്രതിരോധ മരുന്നുകളും ബോധവത്ക്കരണവും നൽകുന്നത്. സംസ്ഥാനത്ത് 498 ഐ.സി.ടി.സി സെന്ററുകളുണ്ട്. എല്ലാ താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലും സെന്ററുകളുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (18 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (49 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends