സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന്

കേരള രാഷ്ട്രീയത്തിൽ വിവാദം സൃഷ്ട്ടിച്ചതായിരുന്നു സോളാർ കേസ്. സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ഇന്ന് മൂന്നുമണിക്ക് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷന്റെ കാലാവധി 27 ന് അവസാനിക്കുകയാണ്. ഇതിനുമുൻപ് കമ്മീഷന് രണ്ടു പ്രാവശ്യം കാലാവധി നീട്ടിക്കൊടുത്തിരുന്നു. സംസ്ഥാനത്ത് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാർ എന്ന കമ്പനിയുടെ പേരിൽ നടത്തിയ തട്ടിപ്പാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയത്.
അംഗീകാരമില്ലാത്ത കമ്പനിയുടെ പേരിൽ പലരിൽ നിന്നായി പണം തട്ടിയെന്നാണ് കേസ്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവർ സോളാർ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലഫോൺ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെയും അന്വേഷണ കമ്മീഷൻ വിസ്തരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടേറിയറ്റ് വളയൽ സംഘടിപ്പിച്ചിരുന്നു.
ഈ സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട്കമ്മീഷന് രൂപം നൽകിയത്. സോളാർ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സരിതാ നായർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























