ചുവപ്പു കണ്ടാല്‍ കാള വിരളും, പെണ്ണു കണ്ടാല്‍ വൈസ് ചാന്‍സലറും!

ചുവപ്പു കണ്ടാല്‍ കാള വിരളും എന്നാണ് ചൊല്ല്. പെണ്ണ് കണ്ടാല്‍ വിസി വിരളും എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കണം. സംസ്ഥാന സ്‌കൂളുകളിലെല്ലാം പച്ച പെയിന്റടിക്കണമെന്നും അധ്യാപികമാര്‍ പച്ചസാരി ഉടുക്കണമെന്നും ഉത്തരവിറക്കിയ മാതൃകാ വിദ്യാഭ്യാസ മന്ത്രി പി.കെ. അഹബ്‌ദുറബ്ബിന്റെ പാര്‍ട്ടിക്കാരനായ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം. അബ്‌ദുള്‍സലാമാണ് വിചിത്രമായ ഒരുത്തരവ് പുറത്തിറക്കിയത്. സ്‌ത്രീകള്‍ തന്നെ കാണാനെത്തിയാല്‍ മുറിയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വി.സിയുടെ നിര്‍ദ്ദേശാനുസരണം പി.വിസിയാണ് ഉത്തരവ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് കൈമാറിയത്.
കാരണം ലളിതം. സ്‌ത്രീകളെ ഉപയോഗിച്ച് ചിലര്‍ തന്നെ തോജോവധം ചെയ്യാന്‍ ശ്രമിക്കുമത്രേ.
വിവിധ കമ്മിറ്റികളിലെ സ്‌ത്രീകള്‍കക് വൈസ് ചാന്‍സലര്‍ കാണാന്‍ അനുമതി നിഷേധിക്കുകയാണെന്നാണ് പരാതി. വനിതാ അധ്യാപകരെയും കാണാന്‍ അനുവദിക്കുന്നില്ല. വിസി ഓഫീസിലെത്തും മുമ്പ് തൂപ്പുകാരി തൂത്ത് മടങ്ങുന്നു. ഇല്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടി വരുമെന്നാണ് വിസിയുടെ ഓഫീസ് പറയുന്നത്. സ്‌ത്രീകളില്ലാതെ എങ്ങനെയാണ് ഒരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതെന്ന വനിതാ സംഘടനകളുടെ ചോദ്യത്തിന് വിസിക്ക് ഉത്തരമില്ല. മുസ്ലീംലീഗ് നിയമിക്കുന്ന വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തില്‍ അശേഷം താല്‌പര്യം ഇല്ലെന്നാണ് അധ്യാപക സംഘടനകള്‍ കണ്ടെത്തുന്ന ന്യായം.
അതുകൊണ്ടരിശം തീരാഞ്ഞ് പുരയ്‌ക്ക് ചുറ്റും മണ്ടി നടന്നു എന്നു പറയുന്നതു പോലെ വിസിക്ക് തോക്കേന്തിയ പാറാവ് നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു. ഇതിന് പോലീസുകാരെ നിയമിക്കാന്‍ സര്‍വകലാശാല ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തന്റെ സത്‌പേര് കളങ്കപ്പെടുത്താന്‍ ചില കോണുകളില്‍ നിന്നും മനപൂര്‍വ്വമായ ശ്രമങ്ങളുണ്ടെന്നാണ് വിസിയുടെ ആരോപണം. ഇക്കാര്യം മന്ത്രിയെ അറിയിച്ചപ്പോള്‍ ഉചിതമായ തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചതായും വിസിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിസിക്ക് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന വാദവുമായി അന്വേഷി പ്രസിഡന്റ് അജിത രംഗത്തെത്തി. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കളിപ്പിച്ച അജിതയെ മൈന്‍ഡ് ചെയ്യേണ്ടെന്നാണ് വിസിയുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha