സ്വന്തം ആള്‍ക്കാരാണെങ്കില്‍ നഷ്‌ടപരിഹാരം ഇരട്ടി; പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുളള വികസനത്തിന് സെന്റിന് 20 ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മതത്തില്‍ പെട്ടവര്‍ക്ക് ദേശീയ പാതവികസനത്തില്‍ അനര്‍ഹമായ സഹായം നല്‍കാന്‍ നീക്കം. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടും ദേശീയപാതാവികസനം നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു മുമ്പുതന്നെ കരമന-കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുളള വികസനത്തിന് സെന്റിന് 20 ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരമന മുതല്‍ പ്രാവച്ചമ്പലം വരെയുളള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരിക്കുകയാണ്. പ്രവച്ചമ്പലം വരെ സെന്റിന് 11 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. കരമന മുതല്‍ പ്രാവച്ചമ്പലം വരെയുളള സ്ഥലം നഗരമേഖലയാണ്. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുളള സ്ഥലം ഗ്രാമീണ മേഖലയിലും. നഗരമേഖലയേക്കാളും ഗ്രാമീണമേഖലയ്‌ക്ക് പണം കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രിയുടെ സമുദായക്കാരാണ് ബാലരാമപുരത്ത് കച്ചവടം നടത്തുന്ന വ്യാപാരികള്‍. ബാലരാമപുരം പലചരക്കിനും കൈത്തറിക്കും പ്രസിദ്ധമാണ്. വിലക്കുറവും കാരണം നഗരത്തില്‍ നിന്നുളളവര്‍ പോലും ബാലരാമപുരത്ത് എത്തുന്നു. പഴയ തിരുവിതാംകൂറിലും ബാലരാമപുരം വ്യാപാരത്തില്‍ പ്രസിദ്ധമായിരുന്നു. ബാലരാമപുരം കൈത്തറിയും ബാലരാമപുരം എണ്ണയും ആഗോള പ്രശസ്‌തമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലാണ് ഒരു പ്രത്യേക മതവിശ്വാസികളെ കൊണ്ട് ബാലരാമപുരം നിറഞ്ഞത്. ഇവര്‍ ബാലരാമപുരത്ത് വന്ന് പലചരക്ക്, ഹോട്ടല്‍, മാംസകടകള്‍ ഇടുകയായിരുന്നു. പലരും പൊതുമരാമത്ത് വക സ്ഥലത്താണ് കടകള്‍ ആരംഭിച്ചത്. പുറമ്പോക്കില്‍ നിന്നും ഇറങ്ങികൊടുക്കാന്‍ ഉത്തരവ് ലഭിച്ചെങ്കിലും ആരും അനുസരിച്ചില്ല. ഇതിനിടെ ദേശീയപാതയോട് ചേര്‍ന്ന് ആരാധനാലയങ്ങളും വന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് അരംഭിച്ച കരമന-കളിയിക്കാവിള റോഡ് വികസനത്തെ അട്ടിമറിച്ചതും പ്രത്യേക സമുദായക്കാരാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഇവര്‍ പാരപണി തുടര്‍ന്നു. ഒടുവില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെടേണ്ടി വന്നു. ഇതിനെതുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കലിന് ജീവന്‍ വച്ചത്.
സെന്റിന് 20 ലക്ഷം നല്‍കാമെന്നുളള തീരുമാനം സര്‍ക്കാറിലെ ഉന്നതര്‍ അറിഞ്ഞിട്ടില്ല. അറിഞ്ഞാലും ഉത്തരം താങ്ങുന്ന പല്ലിയെ തൊടാന്‍ ഉത്തരത്തിന് ധൈര്യം കാണില്ലല്ലോ. ഇതിനിടെയാണ് ദേശീയപാത വികസിപ്പിക്കുന്നതില്‍ അലംഭാവം ഉണ്ടെന്ന് പറഞ്ഞ് ഹൈക്കോടതി രംഗത്ത് എത്തിയത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും കരമന മുതല്‍ പാപ്പനംകോട് വരെയുളള സ്ഥലത്ത് പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സെന്റിന് ലക്ഷങ്ങള്‍ വാങ്ങി പോക്കറ്റിലിട്ടവര്‍ നിര്‍ബാധം കച്ചവടം തുടരുന്നു. ഇതിനിടെ പാപ്പനംകോട് കെ.എസ്.ആര്.ടി.സി.സെന്‍ട്രല്‍ വര്‍ക്‌സ് ക്യാമ്പസിലുളള ഒരു ആരാധനാലയമാണ് വികസനത്തിന് തടസം നില്‍ക്കുന്നതെന്നും ആരോപണം ഉയരുന്നു. പ്രസ്‌തുത ആരാധനാലയത്തെ രക്ഷിക്കാനും മന്ത്രിക്കാണ് താല്‌പര്യം. ഇതിനുസമീപമുളള ഗാന്ധിസ്‌മാരകം സംരക്ഷിക്കണുമെന്ന താല്‍പര്യവും ഉയര്‍ന്നിട്ടുണ്ട്. ആരാധനാലയത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ വിവാദം. ഗാന്ധി സ്‌മാരകത്തിനും ആരാധനാലയത്തിനും കെ.എസ്,ആര്.ടി.സി.യില്‍ സ്ഥലം അനുവദിക്കണുമെന്ന ആശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ദേശീയപാതാവികസനം അട്ടിമറിക്കുന്നത് മുസ്ലീംലീഗാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ശേഷമാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ദേശീയപാത വികസനത്തിന് സംസ്ഥാനത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ പച്ചവിരിക്കാന്‍ നടക്കുന്ന ഭരണാധികാരികള്‍ക്ക് പമ്പയുടെ വികസനത്തില്‍ മാത്രമാണ് ശ്രദ്ധ. ലീഗിന്റെ സഹായത്തോടെ ഭരണംനടത്തുന്ന ഉമ്മന്‍ചാണ്ടിക്ക് ലീഗിനെ താങ്ങുക മാത്രമാണ് ഏകപോംവഴി. മതേതരംപോലും. മണ്ണാങ്കട്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha