സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ.ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി. സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ.ഹേമചന്ദ്രനെ െ്രെകംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. എ.ഡി.ജി.പി കെ. പദ്മകുമാറിനെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡിയായും മാറ്റി നിയമിച്ചു. പദ്മകുമാര്‍, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത് അന്വേഷിക്കും. ഹേമചന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കും.
കേരള പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും അതിന്റെ ജനറല്‍സെക്രട്ടറി ജി.ആര്‍. അജിത്തും 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സര്‍വീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും നടത്തും. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























