മലയാളത്തിന്റെ മഹാനടന്‍ തന്നെ ഉപയോഗിച്ചെന്ന് സരിത; പിണറായി നടപടി എടുക്കുമോ?

സരിതയെ മാനഭംഗം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം തുടങ്ങാനിരിക്കെ മറ്റൊരു ചോദ്യം കൂടി ഉയര്‍ന്നുവരുന്നു. തന്നെ ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ മഹാനടനും ഉണ്ടെന്ന് സരിതയുടെ കത്ത് വ്യക്തമാക്കുന്നു. 2015 ഏപ്രില്‍ ആറിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സരിത കത്ത് ഉയര്‍ത്തിക്കാട്ടിയിരുന്നു. അതിന്റെ ചിത്രങ്ങളെടുത്ത മാധ്യമപ്രവര്‍ത്തകര്‍ സൂം ചെയ്ത് നോക്കിയപ്പോഴാണ് മലയാളത്തിന്റെ മഹാനടന്‍ തന്നെ ഉപയോഗിച്ചെന്ന് സരിത എഴുതിയത് കണ്ടെത്തിയത്. അന്ന് സരിത എഴുതിയതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിച്ചതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ കത്തുമായി അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് പങ്കാളിയല്ലാത്ത നടന്‍ ദിലീപിനെ ജയിലിലടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാനടനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് സിനിലോകവും ആരാധകരും ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. മഹാനടന്റെ ബന്ധുവായ സംവിധായകന് പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ട്. പിണറായി മുഖ്യമന്ത്രിയായ ശേഷം സംവിധായകനൊപ്പമാണ് മഹാനടന്‍ അദ്ദേഹത്തെ കാണാന്‍ ക്ലിഫ് ഹൗസില്‍ പോയത്. ലാവ്‌ലിന്‍ കേസില്‍ നിന്ന് വിജിലന്‍സ് കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയപ്പോള്‍ വിജയേട്ടന്‍ പ്രതിസന്ധികളെ അതിജീവിച്ച്, അഗ്നിശുദ്ധി വരുത്തിയാണ് വന്നതെന്ന് താരം ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.
ഇതൊക്കെ താരത്തിന് അനുകൂലമാണെങ്കിലും ആര്‍ക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മടിക്കില്ല. എന്നാല്‍ മഹാനടന്‍ തന്നെ ഉപയോഗിച്ചെന്ന കാര്യം കത്തില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത് വന്നതിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. എന്തായാലും അതിന് ശേഷമേ സിനിമാ ലോകത്തിന്റെയും ആരാധകരുടെയും ആശങ്ക അവസാനിക്കൂ. 2013ല്‍ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സരിത കത്തെഴുതിയത്. 2016 ഏപ്രില്‍ മൂന്നിനാണ് കത്ത് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha
























