ഗണേഷ് കുമാറിനെതിരെ കേസെടുത്തില്ല; സോളാര്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍

സോളാര്‍ വിവാദ കാലത്ത് സരിത എസ്. നായരുടെ അടുപ്പക്കാരനായിരുന്ന കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് എടുക്കാത്തതെന്തെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റിപ്പോര്‍ട്ട് രസഹ്യമായി സൂക്ഷിച്ചു കൊണ്ടാണ് കേസെടുത്തത്. ഇത് രാഷ്ട്രിയ പ്രേരിതമാണ്. ഉമ്മന്‍ചാണ്ടിയെ പോലുള്ള ജനസമ്മതനായ നേതാവ് കൈക്കൂലി വാങ്ങിയെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തരംതാണ രാഷ്ട്രീയ പ്രതികാരമാണെന്നും ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് ഹസന്‍ പ്രതികരിച്ചു.
അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇടത് സഹയാത്രികരാണ്. അവര്‍ നല്‍കുന്ന നിയമോപദേശങ്ങള്‍ യു.ഡി.എഫിന് എതിരാകുന്നത് സ്വാഭാവികമാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് വേങ്ങര തിരഞ്ഞെടുപ്പ് ദിവസം റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ മാത്രം മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പ്രഖ്യാപിച്ചത്. കേരളത്തില ബി.ജെ.പി നേതാക്കളുടെ കോഴ ഉള്‍പ്പെടെ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യബന്ധമുണ്ട്. അതിനെ ഞങ്ങള്‍ പരസ്യമായി എതിര്‍ക്കുന്നു. അതുകൊണ്ട് യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള ശ്രമം നിയമപരമായും രാഷ്ട്രീയമായും നേരിടും. അഴിമതിക്കേസുകളില്‍ നിന്ന് മുഖ്യമന്ത്രി അധികാര സ്വാധിനം ഉപയോഗിച്ച് രക്ഷപെടുന്നു. ഇതിനെ യു.ഡി.എഫ് ശക്തമായി എതിര്‍ത്തിരുന്നു. അതാണ് യു.ഡി.എഫ് നേതാക്കളെ ആകെ കേസില്‍ പെടുത്താന്‍ കാരണമെന്നും ഹസന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























