വേങ്ങരയില്‍ മികച്ച പോളിങ്...ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടിങ്ങിനായി തയാറാക്കിയിരുന്നത്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 70 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ പോളിങ് ഇരുമുന്നണികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.വേങ്ങരയിലെ എല്ലാ പഞ്ചായത്തിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടിങ്ങിനായി തയാറാക്കിയിരുന്നത്. വൈകിട്ട് ആറ് മണിവരെയായിരുന്നു വോട്ടു ചെയ്യാനുള്ള സമയം.
കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു പോളിങ് ഇതിനോട് അടുത്ത പോളിങ് ശതമാനം ഇത്തവണ ഉണ്ടായതിനാല്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് നടന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു.എന്നാല്‍ ഇരു മുന്നണികള്‍ക്കുമെതിരെയുള്ള വിധിയെഴുത്താണ് പോളിങ് ശതമാനം ഉയര്‍ന്നതെന്ന് ബിജെപിയും അവകാശപ്പെട്ടു.ആര്‍ക്കാണു വോട്ടു ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തിലെ ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്.
എന്നാല്‍ സോളാര്‍ കേസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം യു ഡിഎഫിന് തിരിച്ചടിയായിട്ടുണ്ട് ഇത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നത് യുഡിഫിനും ലീഗിനും തലവേദനയായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























