വേങ്ങരയില്‍ ഐസ്‌ക്രീം ചരിത്രം ആവര്‍ത്തിക്കുമോ?

വേങ്ങര ഉപതെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മുന്നണികള്‍ എല്ലാം ആത്മവിശ്വാസത്തിലാണ് എന്നാല്‍ മുസ്ലിം ലീഗിനെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.സോളാര്‍ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസ്‌ക്രീം കേസ് വിവാദത്തില്‍പ്പെട്ട കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടസംഭവം വേങ്ങരയിലെ ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.
അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ കുഞ്ഞാലിക്കുട്ടി അതോടെ കുറ്റിപ്പുറം മണ്ഡലം ഉപേക്ഷിച്ച് വേങ്ങരയിലേക്ക് ചേക്കേറിയത് ചരിത്രം.അന്ന് കെ ടി ജലീലാണ് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചത് ഇതിനു സമാനായ സംഭവമാണ് ഇന്ന് വേങ്ങരയിലും നടന്നത്.തെരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ മുതല്‍ ചര്‍ച്ചയായത് സോളാര്‍ കേസില്‍ കുടുങ്ങിയ യുഡിഎഫ് നേതാക്കളാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ നില്‍ക്കുന്ന ലീഗ് നേതൃത്വമാണ് വേങ്ങരയില്‍ കണ്ടത്.ഇത് ഇടത് ക്യാമ്പില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്.ഒരു അട്ടിമറി വിജയം തന്നെ അവര്‍ സ്വപ്നം കാണുന്നുണ്ട്.
https://www.facebook.com/Malayalivartha


























