Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

സരിത അന്ന് ഉന്നതര്‍ക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു... എല്ലാം തുറന്നു പറഞ്ഞിട്ടും സ്വന്തം നാട്ടുകാര്‍ വിശ്വസിച്ചില്ല, അയല്‍ക്കാര്‍ തന്നെ വിശ്വസിച്ചിരുന്നു

11 OCTOBER 2017 10:29 PM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിലെ പ്രതിയായ സരിത അന്ന് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. തട്ടിപ്പുകാരി പറയുന്ന കാര്യങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ അവരെ വിശ്വസിക്കാനും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. നമ്മുടെ സ്വന്തം അയല്‍ക്കാരായ തമിഴകമാണ് സരിതയെ വിശ്വസിച്ചത്. സരിതയുടെ ഈ ആരോപണങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായില്ലെങ്കിലും തമിഴകത്ത് ഇത് ചൂടപ്പംപോലെ വിറ്റുപോകുന്ന വിഭവമായി മാറുകയും ചെയ്തിരുന്നു. സരിത പറഞ്ഞതിലേറെ എരിവുംപുളിയും ചേര്‍ത്ത് അവരുടെ ആത്മകഥ കുമുദം മാസികയാണ് പ്രസിദ്ധീകരിച്ചത്. 'ശൊല്ലത്താന്‍ നിനയ്ക്കിറേന്‍' എന്ന ശീര്‍ഷകത്തില്‍ വന്ന ആത്മകഥയിലൂടെ കേരളത്തിലെ സോളാര്‍ നായിക തമിഴകത്ത് സരിതാമ്മയായി.

സെക്‌സും സസ്‌പെന്‍സും ചേരുവകളായ ആത്മകഥ തമിഴ് യുവാക്കളുടെ ഹരമായി മാറിയിരുന്നു. രാഷ്ട്രീയക്കാരില്‍നിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങള്‍ അതേപടി തന്നെ സരിത ആത്മകഥയില്‍ എഴുതുകയായിരുന്നു. മലയാളത്തില്‍ ഒരു മാധ്യമവും താന്‍ പറയുന്നത് പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെടാതിരുന്നപ്പോഴാണ് സരിത തമിഴ്‌നാട്ടില്‍ നിന്ന് വന്ന ക്ഷണം സ്വീകരിച്ചത്. ഇതിനിടെ സരിതയുടെ നഗ്‌ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഒരേസമയം തട്ടിപ്പുകാരിയും ശരീരംകാട്ടി എല്ലാവരേയും മയക്കി കാര്യം നേടുന്നവളുമാക്കി സരിതയെ ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് ആരോപണവിധേയരും അവരുടെ ശിങ്കിടികളും മുതിര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ അന്വേഷണം വരുമ്പോള്‍ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിലെല്ലാം പ്രത്യേകം അന്വേഷണം ഉണ്ടാവും.

ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു:
സെപ്റ്റംബര്‍ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലപ്രശ്‌നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാന്‍ അന്ന് ഞാന്‍ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനില്‍ക്കുവാന്‍ ആവശ്യപ്പെട്ടു.കുടിക്കുവാന്‍ ചായ നല്‍കി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളര്‍ത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാന്‍ അടിമപ്പെട്ടുപോയി.' ഇത്തരത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഒന്നൊന്നായി വ്യക്തമാക്കുന്നതായിരുന്നു ആത്മകഥ.

ഇങ്ങനെയെല്ലാം തന്നെ എത്രത്തോളം ലൈംഗികമായി ചൂഷണം ചെയ്തു കേരളത്തിലെ നേതാക്കളെന്ന് അക്കമിട്ട് നിരത്തിയായിരുന്നു സരിതയുടെ വിവരണം. ഇക്കാലത്ത് കുദുമത്തിന്റെ ഒട്ടുമിക്ക ലക്കങ്ങളിലും സരിതാ നായരുടെ ചിത്രം കവര്‍ പേജില്‍ ഇടംപിടിക്കുകയും ചെയ്തു. ആത്മകഥയുടെ പുസ്തക രൂപവും സരിതയുടെ ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠനം പൂര്‍ത്തിയാകും മുമ്പു വിവാഹിതയായതാണ് തന്റെ ജീവിതത്തില്‍ തകര്‍ച്ചയ്ക്കു കാരണമായതെന്നാണു സരിത പറയുന്നത്. പ്രവാസിയായ ഭര്‍ത്താവിന്റെ ചതിയാണ് തനിക്കു തിരിച്ചടിയായതെന്നും കുമുദത്തിലെ ആത്മകഥയില്‍ സരിത വ്യക്തമാക്കി.സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് സരിത ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ് തമിഴ് മാസിക വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ സരിത ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക അപവാദ കേസും അതിലുണ്ടായിരുന്നു. സെപ്റ്റംബര്‍ 12 എന്ന തരത്തിലെ തമിഴ് മാസികയിലെ പരമാര്‍ശങ്ങള്‍ ഇതുമായി കൂട്ടി വായിക്കപ്പെടുകയും ചെയ്തു. സോളാറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തില്‍ ഇത് വിശദീകരിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസും നല്‍കി. അതു പോലും വകവയ്ക്കാതെയാണ് തമിഴിലെ സരിതയുടെ ആത്മകഥാ രചന മുന്നോട്ടുപോയത്.സോളാര്‍ അഴിമതിക്ക് മാത്രമല്ല, മറ്റ് അഴിമതികള്‍ക്കും തന്നെ ഉപകരണമാക്കിയെന്ന് സരിത പറഞ്ഞിരുന്നു. കൊച്ചി പോര്‍ട്ട് ട്രെസ്റ്റിന്റെ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരിയാക്കി.

ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളില്‍ ഉണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികമായും, ശാരീരികമായും നഷ്ടങ്ങളുണ്ടായത് തനിക്കാണ്. പുറത്തുവന്ന കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും സരിത പറഞ്ഞിരുന്നു.ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ഹൈബി ഈഡല്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് എന്നിവരുമായി സോളാറുമായി ബന്ധപ്പെട്ട് ഉള്ള ഇടപാടുകള്‍ സരിത പലഘട്ടങ്ങളിലും പുറത്തു പറഞ്ഞിരുന്നു. ഇത്തരത്തില്‍ തന്നെ ഉപയോഗിച്ച എല്ലാവരുടേയും മുഖംമൂടി വലിച്ചുകീറുന്ന വിവരങ്ങളാണ് സൂചനകളിലൂടെയും അല്ലാതെയും സരിത ആത്മകഥയില്‍ പറഞ്ഞത്.കേസിന്റെ തിരക്കുകള്‍ കഴിഞ്ഞുള്ള സമയത്താണ് സരിത ആത്മകഥ എഴുതിയത്. സ്ത്രീകള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഭദ്രതയ്ക്കും സ്വന്തം കാലില്‍നില്‍ക്കാനും ശ്രമിച്ച തനിക്കുണ്ടായ അനുഭവം സ്ത്രീകള്‍ക്കാകെ പാഠമാണെന്നാണു സരിത പലപ്പോഴും പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (11 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (18 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends