സോളാര്‍ കേസ്: ഡിജിപി രാജേഷ് ദിവാന്‍ നേതൃത്വത്തില്‍ അന്വേഷണം, തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം നടത്തും

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എസ്.പി ദിനേന്ദ്ര കശ്യപ്, രാജീവ്, ഡി.വൈ.എസ്.പിമാരായ ബിജിമോന്‍, ബി.രാധാകൃഷ്ണപിള്ള, ഷാനവാസ് എന്നിവര്‍ സംഘത്തിലുണ്ടാകും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫായിരുന്ന ജിക്കുമോന്‍ ജേക്കബ് , ടെനി ജോപ്പന്‍, സലിംരാജ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണവും.
ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്ന അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം നടത്തും.
മുന്‍ വൈദ്യൂമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം നടക്കും. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ്, വകുപ്പു മേധാവികള്‍ക്കെതിരെ പ്രത്യേക സംഘം അന്വേഷണം നടത്തും.
കെ.പത്മകുമാര്‍ ഐ.ജി, പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതരിരെയും വകുപ്പുതല നടപടി.തെളിവു നശിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുന്‍ എം.എല്‍.എമാരായ ബെന്നി ബെഹ്നാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം.
ടീം സോളാറിനു സഹായം നല്‍കുകയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്ത എം.എല്‍.എമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ അന്വേഷണം.സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചവരെ കുറിച്ചുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്ത് അന്വേഷണം.
കൈക്കൂലിയായി പണം കൈപ്പറ്റുന്നതു പോലെ തന്നെ സരിതയില്‍ നിന്നും ലൈംഗിക സംതൃപ്തി നേടിയതും കൈക്കൂലിയായി കണ്ട് കേസെടുക്കാമെന്ന് സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സരിത ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു
https://www.facebook.com/Malayalivartha


























