Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ നിയമ സാധ്യത തേടി നേതാക്കൾ; ചെന്നിത്തല ഉടൻ ഡൽഹിയിലേക്ക്...

12 OCTOBER 2017 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ, കോൺഗ്രസ് പ്രതിരോധ വഴികളും ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും.

കൈക്കൂലി വാങ്ങിയെന്ന സോളർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നുള്ള നിയമോപദേശം കണക്കിലെടുത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്. നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കും.

കേസ് തേച്ച്മായ്ച്ചു കളയാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുക്കാനും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കുാനും സർക്കാർ തീരുമാനിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വാദമായിരിക്കും കോൺഗ്രസ് കോടതിയിൽ ഉന്നയിക്കുക.

റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്പ് പുറത്ത് വിട്ടതിലെ അപാകതയും കോടതിയിൽ ചൂണ്ടിക്കാട്ടും. അതേസമയം, വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ട്. സംസ്ഥാന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സോളാർ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് പോവും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. എ.ഐ.സി.സി നേതാക്കളെയും രമേശ് കാണും. സംഘടനാതിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്കെതിരെ റിപ്പോർട്ടിനെ ഗൗരവമായാണ് കോൺഗ്രസ് കാണുന്നത്.

അതിനിടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലൻസ്, ക്രിമിനൽ കേസിന്റെ അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇന്ന് തന്നെ അന്വേഷണ ഉത്തരവുകൾ ഇറങ്ങിയേക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.

ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് തന്നെ യോഗം ചേരും. പിന്നാലെ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കാനാണ് ആലോചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends