മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം: സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തുന്നത് അടിയന്തരമായി തടയണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് തഹസീല്‍ദാര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ ഉത്തരവ് കര്‍ശനമായി പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പത്ത് ദിവസിത്തിനകം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, കായല്‍ കൈയേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൈയേറി മണ്ണിട്ട് നികത്തിയ ഭാഗങ്ങള്‍ പൂര്‍വാവസ്ഥയില്‍ ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
ആലപ്പുഴ കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ.വിനോദ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായല്‍ ഭൂമി കൈയേറിയതെന്നും ഇവിടെ കായല്‍ ഭൂമി നികത്തുന്നത് തടഞ്ഞ് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha


























