നേതാക്കള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍... സോളാര്‍ക്കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും

സോളാര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോളാര്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്‍ തലവനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. അതേസമയം, വിവരാവകാശനിയമ പ്രകാരം ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കില്ല.
ജസ്റ്റിസ് ജി ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം പോരായ്മകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരിനോട് ബോധിപ്പിക്കുമെന്ന് സരിത പറഞ്ഞു. സോളാര്‍ കേസിന് തീര്‍പ്പായ ശേഷം ഇതുമായി ബന്ധപ്പെടുത്താതെ മാറ്റിവച്ച കുറച്ച് സംഭവങ്ങള്‍ പുറം ലോകത്തെ അറിയിക്കും. ആ സംഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ പുറത്ത് പറയാന്‍ നിര്‍വ്വാഹമില്ല. പുറത്തറിഞ്ഞാല്‍ സോളാര്‍ കേസിന് സംഭവിച്ചതുപോലെ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും സരിത പറഞ്ഞു.
https://www.facebook.com/Malayalivartha


























