ടി.പി കേസ് ഒത്തുതീര്‍ത്തെന്ന് വെളിപ്പെടുത്തിയ ബല്‍റാമിനെതിരെ കേസെടുക്കണം: കുമ്മനം

ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി ടി ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്തണം. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് ബല്‍റാം തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടു കിട്ടിയെന്ന കെ മുരളീധരന്റെ പ്രസ്താവനയും ഇപ്പോഴത്തെ വി ടി ബല്‍റാമിന്റെ പ്രസ്താവനയും അതിന്‌റ തെളിവാണ്. ബിജെപിയെ എതിര്‍ക്കാന്‍ കേരളത്തില്‍ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും ലയിച്ച് ഒന്നാകണം.
ആദര്‍ശ രാഷ്ട്രീയം പറയുന്ന ഏകെ ആന്റണിയും മഹിളാ കോണ്‍ഗ്രസ് നേതൃത്വവും ഇപ്പോഴത്തെ സംഭവങ്ങളെപ്പറ്റി മൗനം പാലിക്കുന്നത് ദുരൂഹമാണ്. കേസുമായി മകന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതാണ് എ കെ ആന്റണിയുടെ മൗനത്തിന് കാരണം. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ക്ക് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരി എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























