വനിതാ മെമ്പറുമായി കോൺഗ്രസ്സ് നേതാവ് കാറിൽ യാത്ര ചെയ്ത കേസ് കുത്തി പൊക്കി പി.സിയുടെ ഫേസ്ബുക് പോസ്റ്റ്.

സോളാർ കേസിൽ കോൺഗ്രസിലെ നേതാക്കളെല്ലാം തലവഴി മുണ്ടിട്ടു ഡൽഹിക്കു പോയെങ്കിലും നാണക്കേട് തീരുന്നില്ല.63 വര്ഷം മുൻപ് കോൺഗ്രസിന്റെ സമ്മുന്നതനായ നേതാവായിരുന്ന പി.ടി ചാക്കോ കോൺഗ്രസിന്റെ വനിതാ മെമ്പറുമായി കാറിൽ യാത്ര ചെയ്തുവെന്ന് ആരോപിച്ചു രാഷ്ട്രീയമായും വ്യക്തിപരമായും കോൺഗ്രീസുകാർ തന്നെ നാണം കെടുത്തിയ സംഭവത്തിന്റെ ഓര്മപെടുത്തലുമായി പി.സി.ജോർജിന്റെ ഫാസ്‌ബോക് പോസ്റ്റ് വയറൽ ആകുന്നു. പീച്ചി സംഭവമെന്ന് അന്ന് കോൺഗ്രെസ്സുകാർ പേരിട്ടുവിളിച്ച ആ സംഭവത്തിന് കാലം കാത്തുവെച്ച മറുപടിയാണ് എന്ന് സോളാർ കേസ് എന്ന് പി.സി.പരിഹസിക്കുന്നു ..നിരപരാധിയും ആദര്ശവാദിയുമായിരുന്ന ചാക്കോയെ ഗ്രൂപ്പ് തർക്കത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയമായി തകർത്തവരെ എന്ന് തലവഴി മുണ്ടിട്ടു നടക്കുന്നുണ്ട് എന്നും പി.സി ജോർജ് പോപ്സ്റ്റിൽ ചൂണ്ടിക്കാട്ടി .കർഷകർക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സാമൂഹികപ്രവർത്തകനെ നിഷ്കരുണം ഇല്ലാതാക്കിയതിനു കോൺഗ്രസിന് കാലം കാത്തു വെച്ച നീതിയാണ് ഇതെന്നും പി.സി കൂട്ടിച്ചേർക്കുന്നു.
പി.സിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :
വർഷങ്ങൾക്ക് വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ്സ് നേതാവ് തന്നെക്കാൾ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു;അവഹേളിച്ചു. "പീച്ചി സംഭവമെന്ന്" പേരിട്ട് നാണംകെടുത്തി
നാടിനും കർഷകർക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം!!
വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും...
https://www.facebook.com/Malayalivartha
























