പ്രയാറിന്റെ പ്രസ്താവന സംസ്കാര ശൂന്യം: കടകംപള്ളി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് നടത്തിയ വിവാദ പരാമർശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സംസ്ക്കാര ശൂന്യമായ ജൽപ്പനങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പറയാനുള്ളതല്ലെന്നും സ്വന്തം മനസ്സിലെ ദുഷിച്ച ചിന്തകൾ വിളമ്പാനുള്ള സ്ഥാനമല്ല ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ സ്ത്രീസമൂഹത്തെയും അയ്യപ്പഭക്തരെയും ഒരുപോലെ അപമാനിച്ചിരിക്കുകയാണ് പ്രയാർ ഗോപാലകൃഷ്ണനെന്ന് മന്ത്രി കുറ്റപ്പെടുത്തി.ശബരിമലയെ തായ്‌ലാൻഡാക്കരുതെന്നും കോടതി പറഞ്ഞാലും അന്തസുള്ള സ്ത്രീകളാരും ശബരിമലയിൽ കയറില്ലെന്നും പ്രയാർ പറഞ്ഞിരുന്നു.
കോടതി വിധിച്ചാൽ അത് എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























